ഡൽഹി: ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന പ്രതിപക്ഷത്തിൻ്റെ പ്രചാരവേലക്കുള്ള മറുപടിയാണ് അനിൽ ആൻ്റണിയുടെ പാർട്ടി പ്രവേശനമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. അനിൽ ആന്റണി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നയാളാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിക്കുന്ന ചടങ്ങിലാണ് വി മുരളീധരന്റെ പരാമർശം.
/sathyam/media/post_attachments/fk66p8BZM6cKQVJxFbgD.jpg)
ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അടക്കം അനിൽ ആൻ്റണിയുടെ ശക്തമായ നിലപാട് പൊതുസമൂഹം കേട്ടതാണ്. നാടിന് നല്ലത് നരേന്ദ്രമോദിയുടെ നേതൃത്വം തന്നെയാണ് എന്ന സന്ദേശം നൽകുന്നത് കൂടിയാണ് അനിലിൻ്റെ ബിജെപി പ്രവേശനം.
പാർട്ടിയുടെ നാല്പത്തി മൂന്നാം സ്ഥാപന ദിനത്തിൽ തന്നെ അനിൽ ആൻ്റണി പാർട്ടി അംഗത്വം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.