ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ച 16 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായി. നേതാക്കളെ വധിക്കുമെന്ന ഇമെയ്ല്‍ സന്ദേശം ഒരു മാധ്യമത്തിന് അയച്ചു കൊടുത്തത് ഈ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നോയ്ഡ പൊലീസാണ് ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/CUj3wKMnxAgVP4kRwSkl.jpg)
ലക്‌നൗവിലെ ചിന്‍ഹട്ട് മേഖലയില്‍ നിന്നാണ് ഇമെയ്ല്‍ അയച്ചതെന്ന് സൈബര്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പതിനൊന്നാം ക്ലാസ് പൂര്‍ത്തിയാക്കി പന്ത്രണ്ടിലേക്ക് പ്രവേശിക്കാനിരുന്ന വിദ്യാര്‍ത്ഥിയാണ് കുറ്റക്കാരനെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.