യുഎസിലെ സിലിക്കണ്‍ വാലി ബാങ്കിന്റെയും ക്രെഡിറ്റ് സ്യൂസിന്റെയും തകര്‍ച്ചയ്ക്ക് പിന്നാലെ ബാങ്കിംഗ് മേഖല കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുമെന്ന മുന്നറിയിപ്പുമായി മുന്‍ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍

author-image
Gaana
New Update

ന്യൂഡെല്‍ഹി: യുഎസിലെ സിലിക്കണ്‍ വാലി ബാങ്കിന്റെയും ക്രെഡിറ്റ് സ്യൂസിന്റെയും തകര്‍ച്ചയ്ക്ക് പിന്നാലെ ബാങ്കിംഗ് മേഖല കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുമെന്ന മുന്നറിയിപ്പുമായി മുന്‍ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍.

Advertisment

publive-image

 

ഒരു ദശാബ്ദമായി നിലനിന്ന ആയാസരഹിതമായ പണലഭ്യതയും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള പണമൊഴുക്കും സാമ്പത്തിക സംവിധാനത്തില്‍ ആസക്തിയും ദൗര്‍ബല്യവും സൃഷ്ടിച്ചെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ രാജന്‍ നിരീക്ഷിച്ചു.

'നല്ലത് വരുമെന്നാണ് എന്റെ പ്രതീക്ഷ പക്ഷേ, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാനാണ് സാധ്യത. ഇതുവരെ കണ്ട പല കാര്യങ്ങളും അപ്രതീക്ഷിതമായിരുന്നു,' രാജന്‍ ചൂണ്ടിക്കാട്ടി.

2005 ല്‍ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധനായിരിക്കെ, ആഗോള സാമ്പത്തിക മാന്ദ്യത്തിനെക്കുറിച്ചും ബാങ്കിംഗ് പ്രതിസന്ധിയെക്കുറിച്ചും കൃത്യമായ സൂചനകള്‍ രാജന്‍ നല്‍കിയിരുന്നു. അക്കാലത്തെ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ് രാജനെ വികസന വിരോധി എന്നാണ് ആക്ഷേപിച്ചത്. എന്നാല്‍ അധികം വൈകാതെ 2008 ല്‍ രഘുറാം രാജന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി.

Advertisment