ഡൽഹി: ഡെബിറ്റ്/ക്രെഡിറ്റ് കാർഡിന്റെ സഹായമില്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ ആർബിഐ പുതിയ സംവിധാനം അവതരിപ്പിച്ചു.
/sathyam/media/post_attachments/RiXIJeH5VHYwMNj6gLUV.jpg)
കാർഡ് ഇടപാടുകളിൽ നിന്ന് വ്യത്യസ്‌തമായി ബാങ്കുകൾ അനുവദിച്ച പ്രത്യേക ലോൺ തുക (ക്രെഡിറ്റ് ലൈൻ) ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ യുപിഐ സേവനം ആസ്വദിക്കാം. ഗവർണർ ശക്തികാന്ത ദാസാണ് പുതിയ സേവനം അവതരിപ്പിച്ചത്. ഇത് യുപിഐ സേവനങ്ങളെ കൂടുതൽ ജനപ്രിയമാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഡിപ്പോസിറ്റ് അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐ സേവനങ്ങള്‍ ലഭ്യമാകുന്നത്. ഇതിനൊപ്പം സേവനത്തിനായി പ്രീ-പെയ്ഡ് വാലറ്റുകളുമുണ്ട്. ഇതിന് പുറമേ ബാങ്കുകള്‍ നല്‍കുന്ന വായ്പയും ഇനി യു.പി.ഐ സേവനങ്ങള്‍ക്കായി ഉപയോഗിക്കാം.
എന്താണ് ക്രെഡിറ്റ് ലൈന്‍
ഉപഭോക്താക്കള്‍ക്ക് കടമായി നല്‍കുന്ന നിശ്ചിത തുകയെയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഇന്ന് ക്രെഡിറ്റ് ലൈന്‍ എന്ന് വിശേഷിപ്പിച്ചത്. ഇതില്‍ നിന്നും ഇഷ്ടമുള്ള തുക അവര്‍ക്ക് പിന്‍വലിക്കാം. ഇതിന് യു.പി.ഐയെയും ഉപയോഗിക്കാം. പിന്‍വലിക്കുന്ന തുകക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയാകും.
യു.പി.ഐ സേവനം ഉപയോഗിക്കുന്നവരെ പുതിയ സംവിധാനം സഹായിക്കുന്നതെങ്ങനെ ?
നിലവില്‍ ഡെബിറ്റ് അക്കൗണ്ടുകളുമായും റുപേ ക്രെഡിറ്റ് കാര്‍ഡുമായിട്ടാണ് യു.പി.ഐ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ആര്‍.ബി.ഐയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് ക്രെഡിറ്റ് അക്കൗണ്ടുകളും യു.പി.ഐയുമായി ബന്ധിപ്പിക്കാം. ഇതില്‍ വായ്പ അക്കൗണ്ടുകളും ഉള്‍പ്പെടും