കൊല്‍ക്കത്ത : യുവാവ് ചികിത്സാ പിഴവിനേ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് 60 ലക്ഷം രൂപ പിഴ. 37 വയസുള്ള എന്‍ജിനീയര്‍ ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ആണ് 60 ലക്ഷം രൂപ പിഴ കിട്ടിയത്.
/sathyam/media/post_attachments/3s79SZ4hAdlJlh1ag3sU.webp)
ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റേതാണ് തീരുമാനം. കൃത്യമായ ചികിത്സ ലഭിക്കാത്തതായിരുന്നു 37കാരന്‍റെ മരണത്തിന് കാരണമായത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പരിഹരാത്തുക നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനി 30 ലക്ഷം രൂപയും ബാക്കി പണം കാന്‍സര്‍ വിദഗ്ധരായ ഡോ രാജേഷ് ജിന്‍ഡലും ഡോ സഞ്ജയ് പട്വാരിയുമാണ് നല്‍കേണ്ടത്.
രണ്ട് ലക്ഷം രൂപ ആശുപത്രിയും നല്‍കണം എന്ന് തീരുമാനത്തിൽ പറയുന്നു. ആശുപത്രിയുടെ ബിസിനസ് താല്‍പര്യമാണ് 37കാരന്‍റെ രോഗാവസ്ഥ ഗുരുതരമായിട്ടും മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാതിരിക്കാന്‍ കാരണമായത്. മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ആശുപത്രിയില്‍ സൌകര്യങ്ങളുണ്ടായിരുന്നില്ല. 2008 ജൂണ്‍ 11നാണ് കുണ്ടല്‍ ചൌധരി എന്ന എന്‍ജിനിയര്‍ മൂന്നാമത്തെ കീമോ സൈക്കിള്‍ പൂര്‍ത്തിയാക്കിയത്.
സുഷുമ്നാ നാഡിയിലൂടെ നല്‍കേണ്ടിയിരുന്ന മരുന്ന് ഞരമ്പിലൂടെ നല്‍കിയതിന് പിന്നാലെ ഇയാളുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.