ദേശീയ മത്സ്യ കർഷക ദിനാചരണം; കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനവും, മികച്ച കർഷകരെ ആദരിക്കലും നടത്തി

New Update

publive-image

കടുത്തുരുത്തി: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ മത്സ്യ കർഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കേരളത്തിലെ മത്സ്യകൃഷി സാധ്യതകളെക്കുറിച്ച് വിഷയാവതരണം നടത്തി.

Advertisment

ദേശീയ മത്സ്യ കർഷക ദിനാചരണത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് കടുത്തുരുത്തി നിയോജക മണ്ഡലാടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ സമ്മേളനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടനാട് - അപ്പർ കുട്ടനാട് മേഖലയിൽ ഉൾനാടൻ ജലാശയങ്ങളുടെ മത്സ്യ കൃഷി സാധ്യത പ്രയോജനപ്പെടുത്താനുള്ള കർമ്മ പരിപാടികൾക്ക് ഫിഷറീസ് വകുപ്പ് രൂപം നൽകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

വിഷാംശമില്ലാത്ത നല്ല മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ പരമാവധി കൃഷിക്കാരിലേക്ക് മത്സ്യ കൃഷി വ്യാപിപ്പിക്കാൻ സർക്കാർ ആവശ്യമായ ജനകീയ പദ്ധതികൾ ആവിഷ്കരിക്കണം. " ഒരു നെല്ല് - ഒരു മത്സ്യം" കൃഷിരീതിയുടെ വിജയ സാധ്യത കുട്ടനാട് പ്രദേശത്ത് നടപ്പാക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫിഷറീസ് ഓഫിസർ കെ.ജെ പൊന്നമ്മ പദ്ധതി വിശദീകരണം നടത്തി. ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ്മ, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്‌റ്റീഫൻ, കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, ബ്ലോക്ക് മെമ്പർമാരായ സുബിൻ മാത്യു, കൈലാസ് നാഥ്, ജിഷാ രാജപ്പൻ നായർ, വാർഡ് മെമ്പർ ടോമി നിരപ്പേൽ, മികച്ച കർഷകരായി തെരഞ്ഞെടുത്ത ലൂജി ലൂയ്സ് ഒഴുകയിൽ ( കടപ്ലാമറ്റം) സുബിൻ ബാബു ( കടുത്തുരുത്തി ) ഫിഷറീസ് ഓഫീസർ കുമാരി പ്രീതി എന്നിവർ പ്രസംഗിച്ചു.

Advertisment