ചാത്തന്നൂർ: ദേശീയ പാത-66 വികസനത്തിന്റെ ഭാഗമായി അവശേഷിക്കുന്ന കെട്ടിടങ്ങൾ ദിവസങ്ങൾക്കുള്ളിൽ പൊളിച്ചുമാറ്റണമെന്ന് നിർദേശം ഉണ്ടെങ്കിലും ഇഴഞ്ഞ് തന്നെ. ദേശീയപാത വികസനപുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. നിർമാണത്തിന് പ്രധാനതടസ്സം കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റാത്തതാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഓച്ചിറ മുതൽ കടമ്പാട്ടു കോണംവരെ ജില്ലയിൽ മൊത്തം ഇരുന്നൂറ്റി അമ്പതോളം കെട്ടിടങ്ങളാണ് ഇനിയും പൊളിച്ചുമാറ്റാനുള്ളത്. സർക്കാർ കെട്ടിടങ്ങളാണ് ഇവ യിലധികവും. സ്കൂളുകൾ, ഓഫീ സുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, പോലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ് എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിടങ്ങൾ ഒഴിയണമെന്നു കാണിച്ച് എല്ലാ സർക്കാർ ഓഫീ സുകൾക്കും മാസങ്ങൾക്കുമു മ്പുതന്നെ നോട്ടീസ് നൽകിയിരുന്നതാണ്. ചിലയിടങ്ങളിൽ സ്വകാര്യ കെട്ടിടങ്ങളും പൊളിച്ചു മാറ്റാനുണ്ട്.
സർവീസ് റോഡുകളാണ് ആദ്യം നിർമിക്കുന്നത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റിയാൽ മാത്രമേ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാ ക്കാൻ സാധിക്കൂ. പലയിടത്തും സർവീസ് റോഡുകളുടെ നിർമ്മാണം തുടങ്ങിയെങ്കിലും കരുനാഗപ്പള്ളി നഗരത്തിൽ ഉൾപ്പെടെ ഇതുവരെയും തുടങ്ങാനായിട്ടില്ല. സർവീസ് റോഡ് പൂർത്തിയായശേഷം വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടും. തുടർന്നാണ് പ്രധാന റോഡിന്റെ നിർമാണം ആരംഭിക്കുക.
കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റിയ സ്ഥലത്ത് ഓടകളുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്. ഈ ഭാഗത്ത് വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറുകളുംമാറ്റിസ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചു. ജലവിതരണ പൈപ്പു കളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
ദേശീയപാത നിർമാണം 20 മാസത്തിനുള്ളിൽ പൂർത്തിയാക്കണ മെന്നാണ് ദേശീയപാത അതോറിറ്റി നൽകിയിട്ടുള്ള
നിർദേശം.