'കാളയെ മാത്രമല്ല പശുവിനേയും കൊല്ലാം'; ഗോവധ നിരോധന നിയമം നീക്കാനൊരുങ്ങി കർണാടക

New Update

ബം​ഗളൂരു: കർണാടകയിൽ ഗോവധ നിരോധന നിയമം നീക്കാനൊരുങ്ങി സർക്കാർ. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇപ്പോൾ അധികാരത്തിൽ കയറിയ ഉടൻ സിദ്ധരാമയ്യ സർക്കാർ പിൻവലിക്കാൻ ഒരുങ്ങുന്നത്. കാളയെ കൊല്ലാമെങ്കിൽ പശുവിനെ കൊന്നാൽ എന്താണ് കുഴപ്പമെന്ന ചോദ്യം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.വെങ്കിടേശ് ആണ് ഉന്നയിച്ചത്.

Advertisment

publive-image

“ഗോവധ നിരോധന നിയമം നീക്കാനുള്ള സർക്കാരിന്റെ തീരുമാനം ഉചിതമാണ്. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുവിനെ കൊല്ലുന്നതിൽ എന്താണ് പ്രശ്നം. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും ഒഴിവാക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. താനും വീട്ടിൽ നാല് പശുക്കളെ വളർത്തുന്നുണ്ട്. തന്റെ തൊഴുത്തിലെ പശു ചത്തപ്പോൾ 20 തൊഴിലാളികളെ ഉപയോഗിച്ചെങ്കിലും പശുവിന്റെ ജഡം നീക്കം ചെയ്യാൻ കഴിഞ്ഞില്ല” മന്ത്രി പറഞ്ഞു.

നിയമം കർഷക വിരുദ്ധമാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിരിക്കുകയാണ്. 13 വയസ് പൂർത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നാണ് 2020-ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി. പശുക്കളെയും കാളകളെയും വിൽക്കുന്നതും വാങ്ങുന്നതും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും കർണാടകയിൽ നിരോധിച്ചിരുന്നു.

Advertisment