/sathyam/media/post_attachments/T9ziereLudDDGVN3qP2s.jpg)
മുംബൈ: എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ബിജെപി പാളയത്തിൽപോയതിനോട് പ്രതികരിച്ച് സഞ്ജയ് റാവത്ത്. ജനങ്ങൾ ഈ കളി അധികകാലം സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചതായി റാവത്ത് പറഞ്ഞു. താൻ കരുത്തനാണെന്നും ജനങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും ശരദ് പവാർ പറഞ്ഞു. ഉദ്ദവ് താക്കറയുമായി ചേർന്ന് തങ്ങൾ എല്ലാം വീണ്ടും പടുത്തുയർത്തുമെന്നും പവാർ ആത്മവിശ്വാസം പ്രകടിപ്പിച്ചെന്നും റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര രാഷ്ട്രീയം വൃത്തിയാക്കാനുള്ള ദൗത്യം ചിലർ ഏറ്റെടുത്തിട്ടുണ്ട്. അവർ അവരുടെ വഴിക്ക് പോകട്ടെ. ജനങ്ങൾ ഈ കളി അധികകാലം സഹിക്കില്ല- റാവത്ത് കൂട്ടിച്ചേർത്തു.