രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു ; സംസ്ഥാനത്ത് ഇന്നും കോൺഗ്രസ് പ്രതിഷേധം

author-image
kavya kavya
Updated On
New Update

ദില്ലി : രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്നും കോൺഗ്രസ് പ്രതിഷേധം. വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾ ഉപരോധിച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടിഎൻ പ്രതാപൻ എംപിയെ തൃശൂരിൽ  അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയിലും കോഴിക്കോട്ടും ഇഡി ഓഫിസുകൾക്ക് മുൻപിൽ ആരംഭിച്ച സമരമാണ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചത്. കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് ഉപരോധിക്കാനെത്തിയ പ്രവർത്തകർ മാനാഞ്ചിറ റോഡിൽ ഇരുന്നും കിടന്നും പ്രതിഷേധിച്ചു. ഇതോടെ വാഹനങ്ങൾ പോലീസ് വഴിതിരിച്ച് വിട്ടു.

Advertisment

കൊല്ലത്തും മലപ്പുറത്തും പത്തനംതിട്ടയിലും ഹെഡ് പോസ്റ്റോഫീസുകൾക്ക് മുൻപിലാണ് സമരം നടന്നത്. പ്രവർത്തകർ മലപ്പുറം മഞ്ചേരി റോഡ് ഉപരോധിക്കുകയും ചെയ്തു. കൊച്ചിയിൽ ഇഡി ഓഫിസിലേക്കും തൃശൂരിൽ എജീസ് ഓഫീസിലേക്കായിരുന്നു മാർച്ച്. ടി.എൻ പ്രതാപൻ എംപിയെ തൃശൂരിൽ അറസ്റ്റ് ചെയ്ത് നീക്കി. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും നടത്തി.

Advertisment