ഡിആർഡിഒ 630 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ. എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും അപേക്ഷിക്കാം. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) 579, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി)യിൽ എട്ട്, ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ (എ.ഡി.എ) 43 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. https://rac.gov.in, https://drdo.gov.in, https://ada.gov.in, www.dst.gov.in എന്നീ വെബ്സൈറ്റുകളിൽ വിശദമായ വിജ്ഞാപനം കാണാം. നിലവിൽ ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം.
സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെറ്റീരിയൽ സയൻസ്, അറ്റ്മോസ്ഫിയറിക് സയൻസ്, മൈക്രോബയോളജി, ബയോ കെമിസ്ട്രി ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ. ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദവും ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്/മെറ്റലർജിക്കൽ, കെമിക്കൽ എൻജിനീയറിങ്, ഏറോനോട്ടിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, നേവൽ ആർക്കിടെക്ചർ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ് ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ.
എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം, റേറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 22നാണ് തെരഞ്ഞെടുപ്പ് പരീക്ഷ. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾ എന്നിവർക്ക് ഫീസില്ല. ഡി.ആർ.ഡി.ഒ-28, ഡി.എസ്.ടി-35 വയസ്സ്, എ.ഡി.എ-30 വയസ്സ്, എന്നിങ്ങനെയാണ് പ്രായപരിധി. അർഹരായവർക്ക് നിയമപ്രകാരമായ ഇളവുണ്ട്.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ് വിതരണം ബഹ്റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]
തൊടുപുഴ: ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബായ്). മരുമക്കൾ: ഗ്യാരി ജെയിംസ്, ചക്കാലപ്പാടത്ത് (മുംബൈ), ബെനോ ജെയിംസ്, മുട്ടത്ത് (കാഞ്ഞിരപ്പിള്ളി), നിഷ വടക്കേവീട്ടിൽ (മൈസൂർ).
തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35( ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.
ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്. ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ… ഉറങ്ങാൻ […]