മുസ്‌ലിം ലീഗ്, ഹിന്ദു സേന മുതലായ മതപരമായ പേരുകൾക്കെതിരെ കോടതിയുടെ നോട്ടീസ് !

New Update

മുസ്‌ലിം ലീഗ് , ഹിന്ദു സേന മുതലായ മതപരമായ പേരുകൾക്കെതിരേ കോടതിയുടെ നോട്ടീസ്. 3 മാസത്തിനകം പേരുകൾ മാറ്റിയില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദു ചെയ്യണമെന്നും ആവശ്യം.

Advertisment

publive-image

ഡൽഹി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് അശ്വിനികുമാർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിലാണ് ഇതുസംബന്ധമായി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനും കോടതി അടിയന്തരമായി നോട്ടീസയച്ചിരിക്കുന്നത്. ഇതുകൂടാതെ ദേശീയപതാകയോട് സാമ്യമുള്ള പതാക കോൺഗ്രസ് തെരഞ്ഞെടുത്തതും മനപ്പൂർവ്വവും ജനങ്ങളെ ആകർഷിക്കാനാണെന്നും ഇതും നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യൻ ജനപ്രാധിനിത്യനിയമം 1951 (RPA) പ്രകാരം രാഷ്ട്രീയ പാർട്ടികൾ മതപരമായ പേരുകളും ദേശീയ പതാകയും ഉപയോഗിക്കുന്നത് നിയമവിരുദ്ധവും അഴിമതിക്ക് തുല്യവുമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആയതിനാൽ എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ഹിന്ദു സേന എന്നീ പേരുകൾ ഹർജിയിൽ പ്രത്യേകം പരാമർശിക്കുന്നുമുണ്ട്.

ഡൽഹി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് അനൂപ് ജെ. ഭംബാനിയുമടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. അടുത്ത അവധി ജൂലൈ 17 നാണ്‌.

Advertisment