ഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് എം പിമാർ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു. പ്രതിഷേധം ഗാന്ധി പ്രതിമക്ക് മുമ്പിൽ നിന്നും ആരംഭിച്ചു.
/sathyam/media/post_attachments/AxE6ZftVOyADdwk3h6mi.jpg)
മുസ്ലിംഗളെ മാത്രം പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബിൽ പാസ്സാക്കപ്പെട്ടാൽ അത് രാജ്യത്തിന് മുഴുവൻ നാണക്കേടാവും. ലോക്സഭയിലെ മുസ്ലിംലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, നവാസ് ഗനി എന്നിവർക്കൊപ്പം ഇന്ന് പാർലമെന്റിനു മുന്നിൽ ലീഗ് എം.പിമാർ പ്രതിഷേധം പ്രകടിപ്പിച്ചു.
അഭിമാനവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിൽ സ്വതന്ത്ര ഇന്ത്യ ഇന്നേവരെ ദർശിക്കാത്ത പോരാട്ടം നടത്തേണ്ടി വന്നേക്കാം , നാം ഒരുമിച്ചു നിൽക്കണം . മുമ്പ് പാർലമെന്റിൽ പറഞ്ഞത് പോലെ ഞങ്ങളെ പേടിപ്പിച്ചു നിർത്താമെന്ന് നിങ്ങൾ കരുതണ്ട , നമുക്ക് പൊരുതണം - ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us