'തീവ്രഹിന്ദുത്വം' എന്ന നിലപാട് മതിയാക്കി ശിവസേന വീണ്ടും മതതര മുഖം അണിയുകയാണ്. കോണ്‍ഗ്രസും എന്‍.സി.പിയുമായി 'കൂട്ടുകൂടി' മന്ത്രിസഭ കെട്ടിപ്പടുക്കാനുള്ള നീക്കത്തിന്റെ ഭാഗവും ബി.ജെ.പിയുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയുമാണ് ഇതിനു പിന്നില്‍.
1960- ല്‍ ബാല്‍ താക്കറെയും സഹോദരനും കൂടി 'മാര്‍മിക്' എന്ന കാര്‍ട്ടൂണ്‍ വാരികയ്ക്ക് തുടക്കമിട്ടു. ഇതില്‍നിന്നാണ് 'ശിവസേന' എന്ന ആശയത്തിന്റെ രൂപീകരണം. താക്കറെ ''മറാഠികള്‍ക്ക് ജോലി നല്‍കൂ'' എന്ന ആവശ്യം ഉന്നയിച്ച് സമരം ആരംഭിച്ചു.
താക്കറെയുടെ പിതാവ് കേശവ്‌റാം താക്കറെ പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തുടര്‍ന്ന് 19 ജൂണ്‍ 1966- ല്‍ ആരംഭിച്ച ഈ സംഘടനയ്ക്ക് ഛത്രപതി ശിവാജിയുടെ സേന എന്ന അര്‍ഥത്തില്‍ ശിവസേന എന്ന പേരിട്ടതും കേശവ്‌റാമാണ്.
മഹാരാഷ്ട്ര മറാഠികളുടെതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല എന്ന വാദമായാണ് ഈ പ്രസ്ഥാനം വളര്‍ന്നു വന്നത്. ഈ സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ടയില്‍ ശിവസേന ശക്തമായി.
മറാത്തി അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും 'മണ്ണിന്റെ മക്കള്‍' വാദവുമായിമായി സേന മുംബൈ-താനെ ബെല്‍റ്റിന് പുറത്ത് വികസിപ്പിക്കാന്‍ കഴിഞ്ഞതിന്റെ പ്രധാന കാരണം ഹിന്ദുത്വ പ്രചാരണത്തിനൊപ്പമായിരുന്നു, പ്രത്യേകിച്ച് രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ.
1980-കളില്‍ ശിവസേന മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പില്‍ മുസ്ലീം ലീഗുമായും സഖ്യം ഉണ്ടാക്കിയിരുന്നു. പിന്നീട് 1989ല്‍ ബി.ജെ.പി യുമായി സഖ്യത്തിലായി.
1995ല്‍ നടന്ന മഹാരാഷ്ട്രാ തെരഞ്ഞടുപ്പില്‍ ശിവസേന- ബി.ജെ.പി സഖ്യം 138 സീറ്റ് നേടി അധികാരത്തില്‍ വന്നു. എന്നാല്‍ 1999 തെരഞ്ഞടുപ്പിലും തുടര്‍ന്ന് നടന്ന തെരഞ്ഞടുപ്പിലും ശിവസേന- ബി.ജെ.പി സഖ്യത്തിനും മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ല.
എന്‍.ഡി.എയുടെ ഭാഗമായിരിക്കെ രാഷ്ട്രപതി തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയും പിന്തുണച്ചു.
2004 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ധവ് 'മീ മുംബൈക്കര്‍' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചു. മഹാരാഷ്ട്രക്കാര്‍ക്ക് പുറമെ വിശാലമായ വോട്ടര്‍മാരുമായി ബന്ധപ്പെടാനുള്ള ശ്രമമായാണ് മുംബൈയില്‍ അവരുടെ എണ്ണം കുറഞ്ഞത്.
എന്നാലും, 2006-ല്‍ എം.എന്‍.എസ് ആരംഭിച്ചതടക്കമുള്ള സംഭവങ്ങള്‍, മഹാരാഷ്ട്ര വോട്ടര്‍മാരുടെ പ്രധാന നിയോജകമണ്ഡലം മുറുകെ പിടിക്കുന്നതിനായി സേന ഈ വിഷയം തല്‍ക്കാലത്തേക്ക് പിന്നിലേക്കു വലിച്ചു.
2005 ജൂലൈയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും സേന നേതാവുമായ നാരായണ റാണെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു, ഇത് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹത്തിന് കാരണമായി. അതേവര്‍ഷം ഡിസംബറില്‍ ബാല്‍ താക്കറെയുടെ അനന്തരവന്‍ രാജ് താക്കറെ പാര്‍ട്ടി വിട്ടു. അതിനുശേഷമാണ് രാജ് താക്കറെ പിന്നീട് 'മഹാരാഷ്ട്ര നവനിര്‍മാന്‍ സേന എന്ന പുതിയ പാര്‍ട്ടി സ്ഥാപിച്ചത്.
വിഭജനത്തിനുശേഷം, രണ്ട് സേനകളുടെ അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. എം.എന്‍.എസ് ശിവസേനയില്‍ നിന്ന് പിരിഞ്ഞുപോകുന്ന ഗ്രൂപ്പാണെങ്കിലും പാര്‍ട്ടി ഇപ്പോഴും 'മണ്ണിന്റെ മക്കാള്‍' പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്.
2009ല്‍ മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞടുപ്പില്‍ സഖ്യ കക്ഷിയായ ബി.ജെ.പി.യെക്കാള്‍ കുറവ് സീറ്റാണ് നേടിയത്. 2012 നവംബര്‍ 12-ന് ബാല്‍ താക്കറേയുടെ നിര്യാണത്തോടെ ശിവസേനയുടെ പരമോന്നത നേതാവായി മാറിയെങ്കിലും 'ശിവസേന' പ്രമുഖ് എന്ന പദവി സ്വീകരിക്കാന്‍ ഉദ്ധവ് താക്കറേ തയാറായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us