കാമുകന്റെ മാതാപിതാക്കള്‍ 'കാള്‍ ഗേള്‍' എന്നു വിളിച്ചതില്‍ മനം നൊന്തു യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യാപ്രേരണാ കുറ്റത്തിനു കാമുകനായ ഇന്ദ്രജിത്ത് കുണ്ടുവിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു.
യുവതി എഴുതിയ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. കേസ് റദ്ദാക്കാന്‍ ഇന്ദ്രജിത്തും മാതാപിതാക്കളും ഹര്‍ജി നല്‍കി. അതനുവദിച്ചു ഹൈക്കോടതി കേസ് റദ്ദാക്കി.
/sathyam/media/post_attachments/YAG8b1Ju9jkTaNRrNq7e.jpg)
എന്നാല്‍, ഉത്തരവു റദ്ദാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ അതു തള്ളിയ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയാണുണ്ടായത്. ഇന്ദ്രജിത്തിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടാണു യുവതി അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ടത്.
പക്ഷെ മാതാപിതാക്കള്‍ക്കു യുവതിയെ ഇഷ്ടമായില്ല. പകരം 'കാള്‍ ഗേള്‍' എന്നുവിളിച്ച് പരിഹസിക്കുകയും ചെയ്തു.
'കാള്‍ ഗേള്‍' എന്നു വിളിച്ചതുകൊണ്ട് അത് ആത്മഹത്യക്കു പ്രേരിപ്പിക്കാന്‍ കഴിയുന്ന കുറ്റകൃത്യമല്ലെന്നുള്ള ഹൈക്കോടതി വിധിയുമായി സുപ്രീം കോടതി യോജിച്ചു.
കലഹത്തിനിടയില്‍ ഭാര്യയോടു നീ പോയി ചാകൂ എന്നു ഭര്‍ത്താവ് പറഞ്ഞ ഒരു സംഭവം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള വാക്കുകളില്‍നിന്ന് ആത്മഹത്യക്കുള്ള പ്രേരണയായി അതിനെ കാണാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 2004 മാര്‍ച്ച് അഞ്ചിനായിരുന്നു സംഭവം. പിറ്റേന്നാണ് ഈ കേസിലെ യുവതി ആത്മഹത്യ ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us