Advertisment

ദേശീയ ടൂറിസം ദിനം 2024: കാടും കാട്ടുമൃഗങ്ങളെയും കണ്ടൊരു മനോഹര യാത്ര! പോകാം ഗവിയിലേക്ക്, ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്ന ഈ സമയം തന്നെയാവട്ടെ കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള ഗവി യാത്രയും

New Update
gavi2.jpg

 

ഗവി: കണ്ണു നിറയെ കാടു കണ്ടൊരു യാത്ര, ഗവി യാത്രയിൽ കാടും മൃഗങ്ങളുമല്ലാതെ പ്രത്യേകിച്ചൊന്നും കാണാൻ ഇല്ല, എന്നാൽ യാത്രയെന്ന മനോഹര അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴി തന്നെ തിരഞ്ഞെടുക്കാം. 100 കിലോമീറ്റർ ദൂരം 4 മണിക്കൂർ നീളുന്ന കാനന യാത്ര ആരെയും വിസ്മയിപ്പിക്കും. യാത്ര പോകുന്നത് പെരിയാർ ടൈഗർ റിസർവിന്റെ ഉള്ളിലൂടെയാണ്. വന്യമൃഗങ്ങൾ ധാരാളം ഉണ്ട്.  അക്ഷരാർത്ഥത്തിൽ ഭൂമിയിലെ സ്വർഗ്ഗമാണ് ഇവിടം. പ്രസിദ്ധമായ പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് ഗവി സ്ഥിതി ചെയ്യുന്നത്.

Advertisment

gavi-travel

ഗവിക്ക് രണ്ടു മുഖമുണ്ട്. വേനൽക്കാലത്ത് നല്ല തെളിഞ്ഞ പ്രകൃതി ആയിരിക്കും. കാണാനും നല്ല രസമായിരിക്കും. മഴ പെയ്തു കഴിഞ്ഞാൽ കോട മഞ്ഞ് മൂടിക്കിടക്കും. യാത്രയിൽ നമ്മുടെ വണ്ടിക്കു മുൻപിൽ കോടമഞ്ഞായിരിക്കും. ഈ രണ്ടു കാലാവസ്ഥയിലും ഗവി സുന്ദരിയാണ്. വേനൽക്കാലത്ത് ഒരു മുഖവും മഴക്കാലത്ത് മറ്റൊരു മുഖവും ഗവിക്കുണ്ട്  

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും കാലാവസ്ഥയും എണ്ണമറ്റ വന്യജീവിസമ്പത്തുമുള്ള ഗവി കേരളത്തിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. ട്രെക്കിങ്, വന്യജീവി നിരീക്ഷണം, ക്യാംപിങ്, നൈറ്റ് സഫാരി, കനോയിങ് തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം.

പ്രധാന ആകർഷണങ്ങൾ: റിസർവോയറിൽ ബോട്ടിംഗ്, മീനാർ, ചെന്താമര കൊക്ക, വാലി വ്യൂ പോയിന്റ് എന്നിവിടങ്ങളിലേക്കുള്ള ഹൈക്കിംഗ്, പുല്ലുമേട്, കൊച്ചു പമ്പ, പച്ചക്കാനം, ആനത്തോട് എന്നിവിടങ്ങളില്‍ ഔട്ട്‌ഡോർ ക്യാംപിങ്ങും രാത്രി സഫാരിയും. 

Advertisment