കിണർ തകർന്ന് 36 മരണം, ക്ഷേത്രത്തിലെ അനധികൃത കെട്ടിട ഭാഗങ്ങൾ ബുൾഡോസറുകൾ കൊണ്ട് പൊളിച്ചുനീക്കി മധ്യപ്രദേശ് സർക്കാർ

New Update

publive-image

 മധ്യപ്രദേശ്; ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിൽ കിണർ തകർന്നുവീണ് 36 പേർ മരിച്ച സംഭവത്തിൽ ക്ഷേത്രത്തിലെ അനധികൃത കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി മധ്യപ്രദേശ് സർക്കാർ. അഞ്ചിലേറെ ബുൾഡോസറുകളുമായിയാണ് അധികൃതർ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അനധികൃത നിർമാണം നടത്തിയതിന് ക്ഷേത്ര ട്രസ്റ്റിലെ 2 പേർക്കെതിരെ കേസെടുത്തു.

Advertisment

ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് കാലപ്പഴക്കമുള്ള കിണറുകളുടെ പട്ടിക ആവശ്യപ്പെട്ടു. അപകടകരമായ നിലയിലുള്ളവയ്ക്കെതിരെ നടപടി വേണമെന്നും നിർദേശിച്ചു.

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്. 200 വർഷത്തിലേറെ പഴക്കമുള്ള കിണറിന്റെ ഭാഗങ്ങൾ പൊളിച്ചാൽ വിശ്വാസം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തിന്റെ ചുമതലക്കാരായ സ്വകാര്യ ട്രസ്റ്റ് എതിർക്കുകയായിരുന്നു.

രാമനവമി ദിവസം ക്ഷേത്രക്കിണറിലെ സ്ലാബ് തകർന്നായിരുന്നു ദുരന്തം.ഇൻഡോർ മുനിസിപ്പാലിറ്റി അധികൃതർക്കു സുരക്ഷയൊരുക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുമായി നാല് സ്റ്റേഷനുകളിൽനിന്നു വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചു.

Advertisment