മധുര പലഹാരത്തിനൊപ്പം '500 രൂപ നോട്ടുകള്‍'; ആഡംബര വിരുന്നോരുക്കി അംബാനി കുടുംബം

New Update

publive-imageന്യൂഡല്‍ഹി: നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോഞ്ചിന് വിളമ്പിയ 500 രൂപ നോട്ടുകളോട് കൂടിയ മധുര പലഹാരം വലിയ ചര്‍ച്ച ആയിരിക്കുകയാണ്. അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യൂ പേപ്പറുകള്‍ക്ക് പകരം 500 രൂപ നോട്ടുകളാണ് നല്‍കുന്നതെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത് പിന്നീട് വിവാദമാകുകയും ചെയ്തു.

Advertisment

എന്നാല്‍ പിന്നീടാണ് നോട്ടുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തറിയുന്നത്. സമ്പന്നരുടെ മധുരപലഹാരം എന്നറിയപ്പെടുന്ന് ദൗലത്ത് കി ചാട്ട് എന്ന മധുര പലഹാരമാണ് ചടങ്ങില്‍ അതിഥികള്‍ക്കായി വിളമ്പിയത്. ഡല്‍ഹിയിലെ പ്രമുഖ റസ്റ്ററന്റായ ഇന്ത്യന്‍ ആക്‌സെന്റിയ ഒരുക്കുന്ന വിഭവമാണിത്. നോട്ടുകളോട് രൂപ സാദൃശ്യമുളള പേപ്പറുകള്‍ ചുറ്റും നിരത്തിയാണ് ഇവ സാധാരണയായി വിളമ്പാറുളളത്. സമ്പന്നതയെ സൂചിപ്പിക്കുന്ന വിഭവം കൂടിയാണിത്.

പ്രൗഢി ഒട്ടും തന്നെ കുറയാതെ താര സമ്പന്നമായിരുന്നു നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോഞ്ചിന്റെ ചടങ്ങുകള്‍. ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍, പ്രിയങ്ക ചോപ്ര ജോനാസ്, ജിജി ഹഡിദ്, സെന്‍ഡയ, ടോം ഹോളണ്ട് തുടങ്ങി ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള നിരവധി താരങ്ങളാണ് പങ്കെടുത്തത്. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യന്‍ കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയാണ്. ബാന്ദ്രകുര്‍ള കോംപ്ലക്‌സിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കലയോടും സംസ്‌കാരത്തോടുമുള്ള ദീര്‍ഘകാല പ്രതിബദ്ധതയ്ക്ക് ഒരു പുതിയ തുടക്കം കുറിക്കുകയാണെന്ന് മുകേഷ് അംബാനി പ്രതികരിച്ചിരുന്നു

Advertisment