New Update
കർണാടക; വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ കൊലപ്പെടുത്തി പിതാവ്. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിലാണ് സംഭവം.
Advertisment
ചൊവ്വാഴ്ചയാണ് 32 വയസുകാരനായ ശിവറാം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. അന്നേ ദിവസം വീട്ടിലുണ്ടാക്കിയ ചിക്കൻ കറി ശിവറാം വരുന്നതിന് മുൻപേ തന്നെ പിതാവ് കഴിച്ച് തീർത്തിരുന്നു. തനിക്ക് ചിക്കൻ കറി നൽകാത്തതിനെ ചൊല്ലി ശിവറാമാണ് വാക്ക് തർക്കം ആരംഭിച്ചത്. തുടർന്ന് അച്ഛൻ കൈയിൽ കിട്ടിയ തടികഷ്ണം ഉപയോഗിച്ച് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
സംഭവത്തിൽ സുബ്രഹ്‌മണ്യ പൊലീസ് ശിവറാമിന്റെ അച്ഛനെ അറസ്റ്റ് ചെയ്തു. ശിവറാമിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us