കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശ് സന്ദർശിക്കും

New Update

publive-imageന്യൂഡൽഹി; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിലെത്തും. ഇന്നും നാളെയുമാണ് സന്ദർശനം. തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ കിബിത്തൂ ​ഗ്രാമത്തിൽ ‘ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Advertisment

അതിർത്തി ജില്ലകളിലെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും നടക്കുമെന്ന് എംഎച്ച്എ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിത് ഷാ പ്രദർശന സ്റ്റാളുകൾ സന്ദർശിക്കും. ഏപ്രിൽ 11 ന് അദ്ദേഹം നാംതി ഫീൽഡ് സന്ദർശിച്ച് വാലോംഗ് യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.

സംസ്ഥാന വികസനത്തിന് ആകെ മൊത്തം 4,800 കോടി രൂപയുടെ അംഗീകാരം നൽകിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിപിയുടെ ഭാഗമായി റോഡ് വികസനത്തിന് മാത്രമായി 2,500 കോടി രൂപയാണ് കേന്ദ്ര സർക്കാർ അരുണാചൽ പ്രദേശിൽ നൽകിയത്.

അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള 19 ജില്ലകളിലെ 2,967 ഗ്രാമങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെയും സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കേന്ദ്ര പദ്ധതിയാണ് വിവിപി.

Advertisment