ഭട്ടിൻഡ; സൈനിക കേന്ദ്രത്തിലെ വെടിവെപ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സൈനികൻ അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചെയാണ് പഞ്ചാബിലെ ഭട്ടിൻഡ മിലിട്ടറി സ്റ്റേഷനിൽ വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. വെളുത്ത നിറത്തിലുള്ള കുർത്തയും പൈജാമയും ധരിച്ച അജ്ഞാതരായ രണ്ട് പേർക്കെതിരെ പഞ്ചാബ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവരിൽ ഒരാളുടെ കൈവശം ഇൻസാസ് റൈഫിൾ ഉണ്ടായിരുന്നു. മറ്റെയാൾ മൂർച്ചയുള്ള കോടാലിയുമാണ് എത്തിയത്. ജവാൻമാരായ സാ​ഗർ, കമലേഷ്, സന്തോഷ്, യോ​ഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവർ. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും മൂർച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. വെടിയുതിർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടത്തുകയാണ്. കേസ് സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
പുലർച്ച നാലരക്കാണ് ഭട്ടിൻഡ സൈനിക കേന്ദ്രത്തിലെ ആർട്ടിലറി യൂണിറ്റിൽ വെടിവയ്പ്പുണ്ടായത്. കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ജവാൻമാരാണ് കൊല്ലപ്പെട്ടത്. മറ്റാർക്കും പരിക്കില്ലെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us