/sathyam/media/post_attachments/JN3UPY1UsSyNkqbMIXEu.jpg)
പാലക്കാട്: മഹാമാരിയായ കോവിഡിനെ നേരിടാന്‍ പ്രാണവായു അഥവാ ഓക്‌സിജനാണ് പ്രധാനഘടകമെന്നു ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കുന്നു. ഈ ഓക്‌സിജന്‍ ലഭിക്കുന്നതാവട്ടെ സസ്യലതാദികളില്‍നിന്നുമാണ്. സസ്യലതാദികളുടെ സംരക്ഷകരാണ് കര്‍ഷകര്‍. ഈ പ്രധാന്യം ഓര്‍മ്മപ്പെടുത്തിയാണ് നാഷണലിസ്റ്റ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കാര്‍ഷികദിനത്തില്‍ കര്‍ഷകരെ ആദരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തേങ്കുറിശ്ശിയിലെ മുതിര്‍ന്ന കര്‍ഷകന്‍ ജയകൃഷ്‌ണനെ ആദരിച്ചു.
എൻസിപി ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർ ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു എൻവൈസി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട് പ്രധാന പ്രഭാഷണം നടത്തി. എൻകെഎസ് സംസ്ഥാന സെക്രട്ടറി സതീശ് തച്ചമൂച്ചിക്കൽ, ജ്യോതി സി, മൃദുൽ പ്രേം, സുകു മേപ്പാടം, വൈജു പെരുങ്കുന്നം, സുനീഷ് എന്നിവർ സംസാരിച്ചു.