/sathyam/media/post_attachments/pTmj4yLJkTIHy7eOhSKb.jpg)
ഡൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹയെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്(റോ) മേധാവിയായി നിയമിച്ച് സർക്കാർ.
നിലവിലെ മേധാവി സമന്ത് കുമാർ ഗോയൽ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി ജൂൺ 30-ന് വിരമിച്ചതിന് ശേഷമാകും സിൻഹ സ്ഥാനമേറ്റെടുക്കുക. സിൻഹ രണ്ട് വർഷം പദവിയിൽ തുടരുമെന്ന് നിയമനത്തിന് അംഗീകാരം നൽകിയ കാബിനറ്റ് സമിതി വ്യക്തമാക്കി.
1988 ബാച്ച് ഛത്തിസ്ഗഡ് കേഡർ ഉദ്യോഗസ്ഥനായ സിൻഹ നിലവിൽ കേന്ദ്ര കാബിനറ്റിലെ സ്പെഷൽ സെക്രട്ടറിയായി ഡെപ്യുട്ടേഷൻ സേവനത്തിലാണ്. രണ്ട് പതിറ്റാണ്ട് റോയിൽ സേവനം ചെയ്ത ശേഷമാണ് അദ്ദേഹം കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് മാറിയത്.