എന്റെ കേരളം പ്രദർശന വിപണമേള: തുടക്കം സാംസ്‌കാരിക ഘോഷയാത്രയോടെ

New Update
ENTE KERALAM KOTTAYAM

കോട്ടയം:  രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് വർണാഭമായ സാംസ്‌കാരികഘോഷയാത്രയോടെ തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് തിരുനക്കര മൈതനാത്തു നിന്നാരംഭിച്ച്   നാഗമ്പടം മൈതാനത്ത്  ഘോഷയാത്ര സമാപിക്കും.

Advertisment

 33 സർക്കാർ വകുപ്പുകളും സ്‌പോർട്‌സ് കൗൺസിൽ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിവർ സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കും.


ജില്ലാ  സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ദീപശിഖയേന്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ ദീപശിഖ കൈമാറും.  വിവിധയിനം കലാരൂപങ്ങൾ, കായികയിന പ്രദർശനം,  നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയെ പ്രൗഢഗംഭീരമാക്കും. ഘോഷയാത്രയുടെ ഭാഗമായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.