ഡല്‍ഹി: പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരിലേക്കുള്ള യാത്രയിലായിരുന്ന കേരളത്തില്‍ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരും എംഎല്‍എമാരും അടങ്ങുന്ന സംഘം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ആക്രമണത്തിന്റെ തൊട്ടടുത്ത സ്ഥലത്ത് പ്രതിനിധി സംഘം ഉണ്ടായിരുന്നില്ലെന്നും എല്ലാ വിശിഷ്ടാതിഥികളും സുരക്ഷിതരാണെന്നും കേരള മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) സ്ഥിരീകരിച്ചു.
ശ്രീനഗറില്‍ തങ്ങിയിരുന്ന ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍, ജി ഗിരീഷ് എന്നിവര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച അവര്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീനഗറില്‍ ഉണ്ടായിരുന്ന എംഎല്‍എമാരായ എം മുകേഷ്, കെ പി എ മജീദ്, ടി സിദ്ദിഖ്, കെ അന്‍സലന്‍ എന്നിവരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.