സംരക്ഷിക്കാൻ ആരുമില്ലാത്ത വൃദ്ധയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, December 29, 2020

കരുനാഗപ്പള്ളി: സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പ് രോഗിയായിരുന്ന കുലശേഖരപുരം, നീലികുളം ചക്കിടയിൽ വടക്കത്തിൽ വീട്ടിൽ സരോജിനിയെ (64) കൊല്ലം നെടുമ്പന കുരീപ്പള്ളി നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു.

കരുനാഗപ്പള്ളി ജനമൈത്രി പോലീസ് ഓഫീസർ എ .എസ്.ഐ ഉത്തരക്കുട്ടൻ പൊതു പ്രവർത്തകരായ നിസാർ ആണോലിൽ,സുനിൽ കുമാർ,ഉത്രാടം സുരേഷ്,ബിജു,വിപിൻ ചന്ദ്രൻ,
എന്നിവരുടെ സാന്നിദ്ധ്യത്തിൽ കരുനാഗപ്പള്ളി താലൂക്കാശുപത്രി സൂപ്രണ്ട് തോമസ് അൽഫോൺസിൽ നിന്നും നവജീവൻ അഭയകേന്ദ്രം മാനേജർ ടി.എം ഷെരീഫ്, പി.ആർ. ഒ.എസ്.എം മുഖ്താർ എന്നിവർ സരോജനിയെ ഏറ്റെടുത്തത്.

ഇവരുടെ ദയനീയവസ്ഥചൂണ്ടികാട്ടി പൊതുപ്രവർത്തകർ നവജീവൻ അഭയകേന്ദ്രം അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് പോലീസിന്റെ അനുമതിപത്രത്തോടെയാണ് ഏറ്റടുക്കുകയായിരുന്നു.

-മുഹമ്മദ്‌ കുഞ്ഞ് (റസിഡന്റ് മാനേജർ, നവജീവൻ അഭയകേന്ദ്രം നെടുമ്പന)

×