പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന മൊഹിസിന് നവയുഗം യാത്രയയപ്പ് നൽകി

New Update

അൽ കോബാർ: എട്ടു വർഷത്തെ പ്രവാസജീവിതം അവസാനി പ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അസീസിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹിയായ മൊഹ്സിൻ അബ്ദുൾ റഹീമിന്, നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി യാത്രയ യപ്പ് നൽകി.

Advertisment

publive-image

തുഗ്‌ബ മേഖല കമ്മിറ്റി ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച്, തുഗ്‌ബ മേഖല കമ്മിറ്റി രക്ഷാധികാരി പ്രിജി കൊല്ലം നവയുഗത്തിന്റെ ഉപഹാരം മൊഹിസിനു കൈമാറി.

തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, മേഖല പ്രസിഡന്റ് ഷാജി അടൂർ, അസീസിയ യൂണിറ്റ് ട്രെഷറർ മുഹമ്മദ് കുഞ്ഞു എന്നിവർ ആശംസപ്രസംഗം നടത്തി. മൊഹിസിന് നന്ദി പറഞ്ഞു സംസാരിച്ചു.

യാത്രയയപ്പ് പരിപാടിയ്ക്ക് മേഖല കമ്മിറ്റി നേതാക്കളായ ലാലു ശക്തികുളങ്ങര, ജയചന്ദ്രൻ, മഞ്ജു അശോക്, രജിത, പ്രമോദ് ചാവക്കാട്, സന്തോഷ്, പ്രതീഷ്, രാമദാസ്, മുഹമ്മദ് കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ മൊഹ്സിൻ അബ്ദുൾ റഹീം, എട്ടു വർഷമായി തുഗ്‌ബയിലെ ഒരു ബേക്കറി പ്രൊഡ ക്ഷൻ യൂണിറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. നവയുഗം തുഗ്‌ബ മേഖലയിലെ സംഘടനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

Advertisment