ദമ്മാം : പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാ രിന്റെ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്‌മശ്രീ അഡ്വ. സി കെ മേനോന്റെ നിര്യാണത്തില്‍ നവയുഗം സാംസ്ക്കാ രികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.
/sathyam/media/post_attachments/d3lM3ck5XSPVymoesNZd.jpg)
സി കെ മേനോന്‍ പ്രവാസി മലയാളി സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം.
പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം, ദോഹ ഇന്റര്‍ ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാ രനുമാണ് . പ്രവാസി സമൂഹത്തിനു നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
സാമൂഹിക സാംസ്ക്കാരിക മേഖലയില്‍ സജീവമായിരുന്ന അദ്ധേഹത്തിന്റെ നിര്യാണം, പ്രവാസി സമൂഹത്തിനു വലി യൊരു നഷ്ടമാണെന്ന് നവയുഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us