/sathyam/media/post_attachments/oYk4mrZm5qyTSoHDxyfo.jpg)
/sathyam/media/post_attachments/pz3QE2AKgK3Sotpgyj8Z.jpg)
ദമ്മാം/കൊല്ലം: സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രമായി പ്രവർ ത്തിയ്ക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ നവയുഗം സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ, പ്രവാസി പുനഃരധിവാസം ലക്ഷ്യമാക്കി രൂപീകരിയ്ക്കപ്പെട്ട കറോള അഗ്രോസ് & അലൈഡ് പ്രോഡക്ടസ് എന്ന കമ്പനിയുടെ കേരളത്തിലെ പദ്ധതി നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉത്‌ഘാടനം കേരള വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർവ്വഹിച്ചു.
കൊല്ലം കൊട്ടാരക്കരയ്ക്ക് അടുത്തുള്ള അണ്ടൂർ ഉമ്മന്നൂരിൽ കമ്പനി വാങ്ങിയ സ്ഥലത്താണ് പ്രോജക്റ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യപടിയായി പശു, കോഴി, ആട്, മൽസ്യം, തേനീച്ച എന്നിവയുടെ വളർത്തൽകേന്ദ്രങ്ങൾ, ബേക്കറി ഉൽപ്പന്നനിർമ്മാണ യൂണിറ്റ്, വെളിച്ചെണ്ണ, ചകിരി നിർമ്മാണ യൂണിറ്റുകൾ എന്നിവയാണ് കമ്പനി ആരംഭിയ്ക്കുന്ന പ്രോജക്റ്റുകൾ.
/sathyam/media/post_attachments/OEkZ8M32LGXizOjIYFSR.jpg)
നാടിന് ഉപകാരപ്രദമാകുന്നതും, കുറെ പ്രവാസികൾക്ക് ജീവിത മാർഗ്ഗമാകുന്നതുമായ ബിസ്നസ്സ് സംരംഭങ്ങൾ വിജയകരമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ, വിദേശത്തുള്ള പ്രവാസികളു ടെയും, നാട്ടിലുമുള്ള മുൻപ്രവാസികളുടെയും നിക്ഷേപങ്ങൾ ഷെയർ ആയി സ്വീകരിച്ചാണ് കറോള കമ്പനി രൂപീകരിയ്ക്ക പ്പെട്ടത്. 2020 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കി, പ്രോജക്റ്റു കൾ പ്രവർത്തനം ആരംഭിയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
പദ്ധതിപ്രദേശത്ത് നടന്ന പ്രൗഢഗംഭീരമായ ഉത്‌ഘാടനചടങ്ങിന്, കൊട്ടാരക്കര എം.എൽ.എ ശ്രീമതി ആയിഷ പോറ്റി, അധ്യക്ഷത വഹിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം. എ.വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. മന്ത്രി കെ.രാജു നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്‌ഘാടനം ചെയ്തു. നിർമ്മാണപ്രവർത്തനങ്ങളുടെ തറക്കല്ല് ഇടുന്ന ചടങ്ങും, പ്രോജക്ട് ശിലാഫലകത്തിന്റെ അനാശ്ചാദനവും അദ്ദേഹം നിർവഹിച്ചു.
/sathyam/media/post_attachments/D8czDDvfLJDEUAXLOIYB.jpg)
കൊല്ല ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:എസ്. വേണുഗോപാൽ പദ്ധതിയുടെ രൂപരേഖ അനാശ്ചാദനം നിർവ്വ ഹിച്ചു. നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, കറോള കമ്പനിയ്ക്ക് നോർക്കയുടെ അംഗീകാര ത്തിന്റെ സർട്ടിഫിക്കറ്റ് കൈമാറി.
കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ സരോജനി ബാബു, വെട്ടിക്ക വല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാരി, വൈസ്പ്രസിഡന്റ് പി.കെ.ജോൺസൺ, ഉമ്മന്നൂർ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ, വൈസ് പ്രസിഡന്റ് മഞ്ചു മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.വി.രാമാമണിയമ്മ, സെബിൻ ആനപ്പാറ, ഉഷാകുമാരി, യു.ഡി.എഫ് കൊട്ടാരക്കര മണ്ഡലം ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര,
/sathyam/media/post_attachments/mUwMOLwOdz1BCCDnFNuc.jpg)
സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എസ്. ഷാജി, സി.പി.ഐ (എം) ഉമ്മന്നൂർ എൽ.സി സെക്രെട്ടറി കെ. പ്രഭാത്കു മാർ, ബി.ജെ.പി ഉമ്മന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് രവി, സി.പി.ഐ ഉമ്മന്നൂർ എൽ.സി സെക്രട്ടറി പ്രകാശ് ലക്ഷ്മൺ, കൃഷി ഓഫിസർമാരായ അണ്ടൂർ രാധാകൃഷ്ണൻ, നാസിയ ഷെരീഫ്,
ഡയറി എക്സ്റ്റൻഷൻ ഓഫീസർ വി.ആർ.മീര, വെറ്റിനറി ഓഫീസർ ഡോ: ലീനമോൾ കെ.കെ , പ്രോജക്റ്റ് മാനേജർ ഹാഷിം അയിലറ, പ്രവാസി ഫെഡറേഷൻ സംസ്ഥാന നേതാക്കളായ സുലൈമാൻ നിലമേൽ, ഹനീഫ, വെളിയം മോഹനൻ, നവയുഗം കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, ഉണ്ണി മാധവം, നവയുഗം കേരള ഘടകം പ്രസിഡന്റ് നിസ്സാർ കർത്തുങ്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിന് നവയുഗം മുൻ സഹഭാരവാഹിയും, കറോള കമ്പനി പ്രൊമോട്ടറുമായ ഹുസ്സൈൻ കുന്നിക്കോട് നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us