ദമ്മാം: ഇരുപതു വര്ഷം നീണ്ട പ്രവാസജീവിതം അവസാനി പ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം ഫഹദ് യൂണിറ്റംഗമായ മോസസ് ബെന്നറ്റിന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി.
മോസ്സസ് ബെന്നറ്റിന് നവയുഗത്തിന്റെ ഉപഹാരം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം കൈമാറുന്നു.
ദമ്മാമിലുള്ള യൂണിറ്റ് കമ്മിറ്റി ഓഫിസിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ ഫഹദ് യൂണിറ്റ് പ്രസിഡന്റ് ഹാഷിദ് അധ്യക്ഷത വഹിച്ചു. മോസ്സസ് ബെന്നറ്റിന് നവയുഗത്തിന്റെ ഉപഹാരം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം കൈമാറി.
നവയുഗം ദമ്മാം മേഖല കമ്മിറ്റി പ്രസിഡന്റ് ഗോപകുമാർ, മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ, യൂണിറ്റ് ഭാരവാഹി കളായ നിസാർ, സുജിത്ത്, സജീർ, ജമാൽ, ഗഫൂർ എന്നിവർ ആശംസപ്രസംഗം നടത്തി. യോഗത്തിന് മുജീബ് സ്വാഗതവും, സലാം കൃതജ്ഞതയും പറഞ്ഞു.
തിരുവനന്തപുരം- തമിഴ്‌നാട് അതിർത്തിയിലുള്ള മാർത്താണ്ഡം സ്വദേശിയായ മോസസ് ബെന്നറ്റ് ഒരു കമ്പനിയിൽ മേസൺ ആയി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം പ്രവർത്തനങ്ങ ളിൽ സജീവമായിരുന്ന അദ്ദേഹം കുടുംബപരമായ കാരണങ്ങ ളാലാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. ഇനിയുള്ള ജീവിതം ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തോടൊപ്പം നാട്ടിൽ ചിലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.