Advertisment

നവയുഗം ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം ടി.സി. ഷാജിയ്ക്ക്, സത്യൻ മൊകേരി സമ്മാനിയ്ക്കും.

New Update

ദമ്മാം: ദമ്മാം നവയുഗം സാംസ്ക്കാരികവേദിയുടെ ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം, സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരികരംഗത്തെ ശ്രദ്ധേയവ്യക്തിത്വമായ  ടി. സി. ഷാജിയ്ക്ക്, നവംബർ 29ന് നടക്കുന്ന ശിശിരോത്സവം-2019 പരിപാടിയിൽ വെച്ച്, സി.പി.ഐ സംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും, മുൻ എം.എൽ.എയുമായ സത്യൻ മൊകേരി സമ്മാനിയ്ക്കും .

Advertisment

publive-image

സി.പി.ഐയുടെ സമുന്നതനായ നേതാവും, കേരള സംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രെട്ടറിയുമായിരുന്ന സഖാവ് കെ.സി പിള്ളയുടെയും, പത്മാവതി അമ്മയുടെയും മൂന്നാമത്തെ മകനായ ടി.സി ഷാജി, 1992 മുതൽ സൗദിയിൽ പ്രവാസിയാണ്. കഠിനപ്ര യത്നം വഴി പ്രവാസ മണ്ണില്‍ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം, ചുറ്റുമുള്ള സഹജീ വികൾക്ക് വേണ്ടി സ്വന്തം സമയവും സമ്പത്തും ചെലവഴിക്കാന്‍ മടികാണിക്കാത്ത, ടി.സി.ഷാജി, സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് പ്രിയപ്പെട്ട വ്യക്തിത്വമാണ്.

സൌദിയില് ചെറിയ നിലയിൽ തുടങ്ങിയ ഒരു കമ്പനിയെ ഒരു വൻപ്രസ്ഥാനമാക്കി വളരാന്‍ സഹായിച്ച മികച്ച അഡ്മിനിസ്ട്രേറ്റർ എന്ന മികവിനപ്പുറത്ത്, ഒരു കമ്മ്യു ണിസ്റ്റുകാരന്റെ കണിശമായ സാമൂഹിക പ്രതിബദ്ധതയോടെ, തന്‍െറ ചുറ്റുമുള്ള പ്രവാസലോകത്തെ സഹായിയ്ക്കുന്നതിന് ഉതകുന്ന വിധത്തിൽ സ്വന്തം കര്‍മ്മമേ ഖലകളെ അദ്ദേഹം ചിട്ടപെടുത്തി. പ്രവാസലോകത്തെ വിവിധ സാമൂഹിക സംഘടന കളെയും, കലാസാംസ്‌കാരിക പ്രവർത്തനങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചി ട്ടുള്ള  അദ്ദേഹം, സഖാവ് കെ.സി.പിള്ളയുടെ സ്മരണ നിലനിർത്താനായി വിവിധ ങ്ങളായ അവാർഡുകളും, കല, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്ത നങ്ങളും, ഗ്രന്ഥശാല പ്രവർത്തനങ്ങളും മുടങ്ങാതെ നടത്തുന്നുണ്ട്.

പ്രവാസലോകത്തും, നാട്ടിലും ദുരിതങ്ങളിൽപ്പെട്ട് വലഞ്ഞ നൂറുകണക്കിന് അശരണരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, പ്രവാസി  സാമൂഹ്യസാംസ്ക്കാരിക ജീവകാരുണ്യരംഗത്ത് അദ്ദേഹം പുലർത്തിയ നിസ്വാർത്ഥത, ഓരോ പൊതുപ്രവർത്തകനും മാതൃകയാണ്.

കൊല്ലം കരുനാഗപ്പള്ളി തേവലക്കര കോയിവിള പുത്തൻസങ്കേതം സ്വദേശിയായ ടി.സി ഷാജി, സൗദി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന നാസർ അൽഹാജരി കോർപ്പറേ ഷന്റെ ജുബൈൽ ഏരിയ മാനേജറാണ്. ഭാര്യ വിദ്യ ഷാജി. അശ്വിൻ, നിതിൻ, ആദിത്യ എന്നിവർ മക്കളാണ്.

നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, 2017ല്‍ പരേതനായ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും, മുൻമന്ത്രിയുമായ സഖാവ് ഇ.ചന്ദ്രശേഖരൻ നായരുടെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനി യ്ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ വ്യവസായരംഗത്തും, സാമൂഹ്യസേവനരംഗത്തും, സാംസ്ക്കാരികരംഗത്തും നൽകിയ നിസ്വാർത്ഥ സേവനം വിലയിരുത്തിയാണ്, ടി.സി ഷാജിയെ ഈ അവാർഡിന് തെരെഞ്ഞെടുത്തത്.

വെളിയം ഭാര്ഗ്ഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ്‌ നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീർ എന്നിവരായി രുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങൾ

Advertisment