അൽകോബാർ: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, തുഗ്‌ബ മേഖല പ്രസിഡന്റുമായ ഷാജി അടൂരിന് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. അൽകോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നവയുഗം തുഗ്‌ബ മേഖല രക്ഷാധികാരി പ്രിജി കൊല്ലം അധ്യക്ഷത വഹിച്ചു. തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ സ്വാഗതം പറഞ്ഞു. നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, മേഖല കമ്മിറ്റി അംഗം സുബിവർമ്മ പണിക്കർ എന്നിവർ ആശംസപ്രസംഗം നടത്തി.
/sathyam/media/post_attachments/tO0IvD53kxS6ltEaBfR9.jpg)
ഷാജി അടൂരിന് നവയുഗം തുഗ്‌ബ മേഖല രക്ഷാധികാരി പ്രിജി കൊല്ലം, ഉപഹാരം കൈമാറുന്നു.
ഷാജി അടൂരിന് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി യുടെ ഉപഹാരം കൈമാറി. തുഗ്‌ബ മേഖല കമ്മിറ്റിയുടെ ഉപഹാരം പ്രിജി കൊല്ലവും, ദമ്മാം മേഖല കമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാർ വെള്ളല്ലൂരും, കോബാർ മേഖലയുടെ ഉപഹാരം ബിജു വർക്കിയും കൈമാറി. യാത്രയയപ്പ് പരിപാടികൾക്ക് നവയുഗം തുഗ്‌ബ മേഖല നേതാക്കളായ മഞ്ജു അശോക്, സന്തോഷ്, പ്രമോദ്, പ്രദീഷ്, മുഹമ്മദ് കുഞ്ഞ്, രാംദാസ്, ജയചന്ദ്രൻ, ശരണ്യ ഷിബു എന്നിവർ നേതൃത്വം നൽകി.
ഇരുപത്തിരണ്ടു വർഷത്തിലധികമായി സൗദിയിൽ പ്രവാസിയായിയായ ഷാജി അടൂർ, നവയുഗത്തിന്റെ രൂപീകരണ കാലം മുതൽ സജീവപ്രവർത്തകനായിരുന്നു. അടൂർ സ്വദേശിയായ അദ്ദേഹം സമീർ എന്ന സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ ടെക്നിഷ്യൻ ആയി ജോലി നോക്കി വരികയായിരുന്നു. നവയുഗം നാട്ടിൽ ആരംഭിച്ച കരോള കമ്പനി യുടെ പ്രവാസി പുനഃരധിവാസപദ്ധതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹി യ്ക്കാനും, ഭാര്യയും രണ്ടു ആൺമക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പം കഴിയാ നുമാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us