അൽഹസ്സ : കോവിഡ് രോഗബാധ കാരണം ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്ന അൽഹസ്സ നോർക്ക ഹെല്പ് ഡെസ്കിന്, നവയുഗം സാംസ്കാരിക വേദി മേഖല കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള ശ്രമങ്ങൾ വിജയകരമായി നടത്തുന്ന അൽഹസ്സ നോർക്ക ഹെല്പ് ഡസ്കിന്റെ തുടർവിഭവ സമാഹരണത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫുഡ് കിറ്റുകൾ കൈമാറിയത്.
/sathyam/media/post_attachments/UXJ2wXGqWXnA1Qd63USE.jpg)
നോർക്ക ഹെൽപ് ഡെസ്കിനു വേണ്ടി ജനറൽ കൺവീനർ നാസർ മദനി, പർച്ചേസ് ഗ്രൂപ്പ് കോഡിനേറ്റർ പ്രസാദ് കരുനാഗപ്പള്ളി എന്നിവർ ചേർന്ന് നവയുഗം അൽഹസ്സ മേഖലാ കമ്മറ്റി പ്രസിഡന്റ് ഉണ്ണി മാധവിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ റഹീം തൊളിക്കോട്, സുശീൽ കുമാർ, സുൽഫിക്കർ വെഞ്ഞാറമൂട്, നിസാം കടക്കൽ എന്നിവരും സന്നിഹിതരായിരുന്നു. അൽഹസ്സയിലെ വിവിധ പ്രവാസിസംഘടനകളും സാമൂഹിക പ്രവർത്തകരും, വനിതാ പ്രവർത്തകരും യോജിച്ചു നിന്നുകൊണ്ടാണ് നോർക്ക ഹെൽപ്‌ഡെസ്‌കിനു കീഴിൽ കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു മാസമായി നടത്തുന്നത്.
ഫുഡ് കിറ്റുകൾ, മരുന്നുകൾ, ചികിത്സാ സഹായങ്ങൾ, കോറന്റൈൻ ക്യാംപുകളിൽ കോവിഡ് പോസിറ്റിവായി കഴിയുന്നവർക്കുള്ള സഹായങ്ങൾ, മറ്റിതര സഹായങ്ങൾ എല്ലാം അൽഹസ നോർക്ക ഹെൽപ് ഡെസ്കിനു കീഴിൽ ഭംഗിയായി നടന്നു വരുന്നു.
മലയാളികളായ ഒരു പ്രവാസിയും പ്രയാസപ്പെടരുത് എന്നും സഹജീവികളുടെ സഹായത്തിനായി ഞങ്ങൾ എപ്പോഴും ഒപ്പമുണ്ട് എന്നെല്ലാമുള്ള ആശ്വാസ സന്ദേശമാണ് നോർക്ക വാളന്റിയേഴ്സ് മലയാളി സമൂഹത്തിനു വിവിധ സഹായങ്ങളിലൂടെ നൽകിക്കൊണ്ടിരിക്കുന്നത്. ആദ്യം മുതലേ നവയുഗം വോളന്റീർമാർ നോർക്കയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us