നാൽപതു വർഷത്തിലധികം നീണ്ട പ്രവാസം മതിയാക്കി മടങ്ങുന്ന ചാക്കോ ജോണിന് നവയുഗം യാത്രയയപ്പ് നൽകി.

New Update

ദമ്മാം: സുദീർഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി അംഗവും, അമാമ്ര യൂണിറ്റ് കമ്മിറ്റി രക്ഷാധികാരിയുമായ ചാക്കോ ജോണിന്, നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

മേഖലകമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ, നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നിസ്സാം കൊല്ലം, ശ്രീലാൽ, മിനി ഷാജി എന്നിവർ ആശംസപ്രസംഗം നടത്തി. അദ്ദേഹം നടത്തിയ സേവനങ്ങളെ അനുസ്മരിച്ച പ്രാസംഗികർ, നാട്ടിലെ കുടുംബത്തോടൊപ്പം നല്ലൊരു വിശ്രമജീവിതം ആശംസിയ്ക്കുകയും ചെയ്തു.

ചാക്കോ ജോണിനുള്ള ദമ്മാം മേഖലയുടെ ഉപഹാരം മേഖല പ്രസിഡന്റ് ഗോപ കുമാറും, അമാമ്ര യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് സുകുപിള്ളയും കൈമാറി.

publive-image

നവയുഗം നേതാക്കളായ തമ്പാൻ നടരാജൻ, കോശി തരകൻ, സതീഷ് ചന്ദ്രൻ, ബാബു പാപ്പച്ചൻ, ശശി, അനിൽ കുമാർ, സന്തോഷ് രഘു, ദിനേശ്, ബിജു, ജോമോൻ, സനിൽ, നിസാർ, സഖീർ, ഷാജി, സുരേഷ്, വേണുഗോപാൽ, മുഹമ്മദ് ഷാ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

നാൽപതു വർഷലധികം സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തോടൊപ്പം നടന്ന, നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ്, ചാക്കോ ജോൺ നാട്ടിലേയ്ക്ക് മടങ്ങുന്നത്. കുറേക്കാലമായി ദമ്മാം സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തി വരുന്ന അദ്ദേഹം, നവയുഗത്തിന്റെ ആദ്യകാലം മുതലുള്ള സജീവപ്രവർത്തകനാണ്.

ദമ്മാം, റിയാദ്, ജുബൈൽ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം, കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകത്തെ സാമൂഹിക, സാംസ്ക്കാരിക, കായിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തിത്വമാണ്. ബാഡ്മിന്റണിനെ സ്നേഹിച്ചിരുന്ന അദ്ദേഹം, വിവിധ ബാഡ്മിന്റൺ ക്ളബ്ബുകളിൽ അംഗമായിരുന്നു. നീണ്ട കാലത്തെ പ്രവാസജീവിതത്തിലൂടെ വലിയൊരു സൗഹൃദവലയവും അദ്ദേഹത്തിനുണ്ടായിരുന്നു.

Advertisment