പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഇ എസ് റഹീമിന് നവയുഗം യാത്രയയപ്പ് നൽകി.

New Update

അൽഹസ്സ: മുപ്പത്തഞ്ചാണ്ടു പിന്നിട്ട ദീർഘമായ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, അൽഹസ്സ മേഖല സെക്രട്ടറിയുമായ ഇ.എസ് റഹീം തോളിക്കോടിന്‌, നവയുഗം വികാരഭരമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

നവയുഗം അൽ ഹസ്സ മേഖല കമ്മിറ്റിയുടെ ഉപഹാരം മേഖല പ്രസിഡന്റ് ഉണ്ണി മാധവം, ഇ.എസ് റഹീമിന് കൈമാറുന്നു.

അൽഹസ ശോഭയിലുള്ള അൽ അയ്‌ലാ ആഡിറ്റോറിയത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി അധ്യക്ഷത വഹിച്ചു. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം സ്വാഗതം പറഞ്ഞു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് യോഗം ഉത്‌ഘാടനം ചെയ്തു.

ഇ.എസ്. റഹീമിന് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരവും, അൽഹസ മേഖലകമ്മിറ്റിയുടെ ഉപഹാരങ്ങൾ ഉണ്ണി മാധവവും, ജയകുമാറും, ജീവകാരുണ്യവിഭാഗത്തിന്റെ ഉപഹാരം അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയും, ഹരാത്ത് യൂണിറ്റിന്റെ ഉപഹാരം രതീഷ് രാമചന്ദ്രനും, ശോഭ യൂണിറ്റിന്റെ ഉപഹാരം അഖിൽ അരവിന്ദും, ഹഫൂഫ് യൂണിറ്റിന്റെ ഉപഹാരം സുബ്രഹ്മണ്യനും കൈമാറി.

publive-image

നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, സുശീൽ കുമാർ, മിനി ഷാജി എന്നിവർ ആശംസപ്രസംഗം നടത്തി. ഇ.എസ് റഹീം നന്ദി പ്രകാശിപ്പിച്ചു കൊണ്ട് മറുപടിപ്രസംഗം നടത്തി. യാത്രയയപ്പ് ചടങ്ങിന് നവയുഗം അൽഹസ്സ മേഖല നേതാക്കളായ സുൽഫി, അമീറുദ്ധീൻ, ഷാജി പുള്ളി, ഷിബു താഹിർ, ബദറുദ്ദീൻ, സലിം, ശിഹാബ് എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ ഇ.എസ് റഹീം, മുപ്പത്താറു വർഷം മുൻപാണ് സൗദി അറേബ്യയിൽ പ്രവാസിയായി എത്തിയത്. അൽഹസ്സ ഹഫൂഫിൽ സ്വന്തമായി ഒരു ഹാർഡ്‌വെയർ കട നടത്തുകയായിരുന്ന അദ്ദേഹം, അൽഹസയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ വളരെ സജീവമായി ഇടപെട്ടിരുന്നു.

നവയുഗം സാംസ്ക്കാരികവേദി അൽഹസയിൽ പ്രവർത്തിയ്ക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ സംഘടനയുടെ സജീവപ്രവർത്തകനായി മാറിയ റഹീം, സംഘാടനമികവ് കൊണ്ടും, കഠിനാധ്വാനം കൊണ്ടും, നവയുഗത്തിന്റെ അൽഹസ്സ മേഖല കമ്മിറ്റി സെക്രട്ടറിയായും, കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായുമൊക്കെയായി വളർന്നു. ഒട്ടേറെ കലാ,സാംസ്ക്കാരിക, സാമൂഹിക പരിപാടികൾ സംഘടിപ്പിച്ചും, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയും, നവയുഗത്തിനു അൽഹസ്സയിൽ ശക്തമായ സംഘടനാ അടിത്തറയുണ്ടാക്കിയതിൽ, റഹീമിന്റെ സംഭവന വളരെ വലുതാണ്.

Advertisment