നവയുഗം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു.

New Update

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഏർപ്പെടുത്തിയ 2020 ലെ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണം പൂർത്തിയായി. പത്താം ക്‌ളാസ്സിലും പ്ലസ് ടൂവിനും വാർഷിക പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച, ഇരുപത്തിയഞ്ചു കുട്ടികൾക്കാണ് നവയുഗം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ സമ്മാനിച്ചത്.

Advertisment

publive-image

കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി, വിവിധ തീയതികളിലായി, ദമ്മാം, അൽഹസ്സ എന്നിവിടങ്ങളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങുകളിൽ വെച്ച് നവയുഗം കേന്ദ്രനേതാക്കളായ ബെൻസിമോഹൻ, എം.എ.വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, ഷിബു കുമാർ, നിസ്സാം കൊല്ലം, ഉണ്ണി മാധവൻ, പദ്മനാഭൻ മണിക്കുട്ടൻ, ബിജു വർക്കി, മിനി ഷാജി, ഉണ്ണി പൂച്ചെടിയൽ, ബിനുകുഞ്ഞു എന്നിവർ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി.

അധ്യയന വർഷം പൂർത്തിയായി പരീക്ഷാഫലം വന്നതിനു ശേഷം, പത്താം ക്‌ളാസ്സിലും പ്ലസ് ടൂവിനും വാർഷിക പരീക്ഷയിൽ നല്ല പ്രകടനം നടത്തിയ നവയുഗം കുടുംബാംഗങ്ങളായ കുട്ടികൾക്കാണ് എല്ലാ വർഷവും നവയുഗം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ സമ്മാനിയ്ക്കുന്നത്. കോവിഡ് രോഗബാധ സൃഷ്‌ടിച്ച അനിശ്ചിതത്വവും, ലോക്ക്ഡൗണും മൂലം ഈ വർഷത്തെ ചടങ്ങുകൾ ആഗസ്ത്-സെപ്റ്റംബർ മാസങ്ങളിലേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

അവാർഡ് ദാന ചടങ്ങുകൾക്ക് നവയുഗം നേതാക്കളായ സുശീൽ കുമാർ, ഇ,എസ്.റഹീം, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, രതീഷ് രാമചന്ദ്രൻ , തമ്പാൻ നടരാജൻ, സാബു, സുജ റോയ് എന്നിവർ നേതൃത്വം നൽകി.

Advertisment