ദമ്മാം: ജാതി മത വർഗ്ഗീയ കക്ഷികളെയും, കേന്ദ്രസർക്കാരിന്റെ അടിമകളായ അന്വേഷണ ഏജൻസികളെയും, കുറെ മാധ്യമങ്ങളെയും കൂട്ട് പിടിച്ചു കൊണ്ട് കേരളത്തിലെ പ്രതിപക്ഷവും, സംഘപരിവാറും നടത്തിയ നുണപ്രചാരണങ്ങളെ കേരളജനത തള്ളിക്കളഞ്ഞു എന്ന വസ്തുതയാണ്, ത്രിതല തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ വന്പിച്ച വിജയം തെളിയിയ്ക്കുന്നതെന്നും, മാധ്യമങ്ങൾ വഴി പൊലിപ്പിച്ചെടുത്ത ഏതു വിവാദങ്ങളെ ക്കാളും, ഇടതുപക്ഷമുന്നണി സർക്കാർ നടപ്പാക്കിയ വികസന സംസ്ക്കാരത്തിനാണ് കേരളജനത അംഗീകാരം നല്കിയിരിയ്ക്കുന്നതെന്നും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/post_attachments/Imqa48Woe2mAt23MZsxS.jpg)
പ്രളയവും കൊറോണ രോഗബാധയടക്കമുള്ള പ്രതികൂലസാഹചര്യങ്ങളെയും മറികടന്നു വ്യക്തമായ ആസൂത്രണത്തിലൂടെ ഭക്ഷണം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഗതാഗതം, വ്യവസായം, ധനകാര്യം തുടങ്ങി കേരളത്തിന്റെഅടസ്ഥാന മേഖലകളിലൊക്കെ പുതിയ വികസനമാതൃകകൾ നടപ്പാക്കി വിജയിപ്പിയ്ക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞ നാലര വർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അഴിമതിയുടെ പാലാരിവട്ടം മാതൃകകൾ തീർത്ത യു.ഡി.എഫ് ഭരണകാലത്തു നിന്നും വ്യത്യസ്തമായി , ഇച്ഛാശക്തിയുടെയും, ആസൂത്രണത്തിന്റെയും, ജനപക്ഷനിലപാടുകളുടെയും വികസനകാഴ്ചപ്പാട് നടപ്പാക്കിയ സർക്കാരിന്, ജനങ്ങൾ നൽകിയ ഈ പിന്തുണ വളരെ വലുതാണ്.
ത്രിതല തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ എല്ലാ എതിർപ്രചാരണങ്ങളെയും മറികടന്നു വൻവിജയം നേടിയ ഇടതുമുന്നണിയെ അഭിനന്ദിയ്ക്കുന്നതായും, ഏറ്റവും മികച്ച തെരെഞ്ഞെടുപ്പ് നടത്തിയ പ്രബുദ്ധരായ കേരളജനതയെ അഭിവാദ്യം ചെയ്യുന്നതായും നവയുഗം സാംസ്ക്കാരിക വേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us