തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജയം ആഘോഷിച്ച് നവയുഗം അൽഹസ്സ മേഖല കമ്മിറ്റി .

New Update

അൽ ഹസ്സ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുന്നതിൽ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ വൻപിച്ച വിജയത്തിൽ, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

Advertisment

publive-image

കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും അൽഹസ്സ നവയുഗം മേഖല ഓഫിസിൽ നടന്ന ആഘോഷപരിപാടികൾക്ക് നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രട്ടറി സുശീൽ കുമാർ, ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ രതീഷ് രാമചന്ദ്രൻ, സിയാദ്, അഖിൽ, നിസ്സാം പുതുശ്ശേരി, മുരളി, ബദർ എന്നിവർ നേതൃത്വം നൽകി.

Advertisment