സഫിയ അജിത്തിന്റെ സ്മരണയിൽ ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ ആറാം ചരമ വാർഷിക സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സുപ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ചരമവാർഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന, സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ തുടര്‍ച്ചയായി നടന്ന രക്തദാനക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

ദമ്മാം കിംഗ്‌ ഫഹദ് സ്പെഷ്യലിസ്റ്റ്ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ, രാവിലെ 8.30 മണിക്ക് തുടങ്ങി വൈകുന്നേരം 3.30 മണി വരെ നീണ്ട രക്തദാനക്യാമ്പില്‍, രാവിലെ മുതലേ നവയുഗം നേതാക്കളും, പ്രവർത്തകരും, കുടുംബങ്ങളും ഉള്‍പ്പെടെ ഒട്ടനവധി പ്രവാസികള്‍ രക്തം ദാനം ചെയ്തു. കോവിഡ് ഭീതിയിൽ പ്രവാസി സമൂഹം ഏറെ കരുതലോടെ കഴിയുന്ന ഈ കാലത്ത്, അവധിദിവസമായിട്ട് കൂടി രക്തദാനക്യാമ്പിൽ കണ്ട ജനപങ്കാളിത്തം പ്രവാസിമലയാളികളുടെ സാമൂഹ്യസേവന ബോധത്തെ തെളിയിക്കുന്നു എന്നും, സൗദി അറേബ്യൻ സമൂഹത്തോട് പ്രവാസികൾ കാട്ടുന്ന ഈ സ്നേഹം അഭിനന്ദനാർഹമാണെന്നും ബ്ലഡ്‌ ബാങ്ക് അധികൃതർ പറഞ്ഞു.

publive-image

നവയുഗം കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്‍സിമോഹന്‍, ആക്ടിങ് സെക്രട്ടറി സാജൻ കണിയാപുരം, വൈസ്പ്രസിഡന്റ് മഞ്ജു മണികുട്ടൻ, ജീവകാരുണ്യവിഭാഗം കണ്‍വീനർ ഷിബുകുമാര്‍, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ, നിസ്സാം കൊല്ലം, ഗോപകുമാർ,ബിജു വർക്കി, സനു മഠത്തിൽ, മിനി ഷാജി, പ്രഭാകരന്‍ എടപ്പാള്‍, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, സാബു, അൻവർ എന്നിവർ നേതൃത്വം നൽകി.

Advertisment