പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാർ-തുഗ്‌ബ മേഖല കമ്മിറ്റികളുടെ ഇഫ്താർ സംഗമം അരങ്ങേറി.

New Update

അൽകോബാർ: കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം സംസ്ക്കാരികവേദി കോബാര്‍-തുഗ്‌ബ മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് അരങ്ങേറി.

Advertisment

publive-image

കോബാര്‍ റഫ ആഡിറ്റൊറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍, നവയുഗത്തിന്റെ മേഖലയിലെ വിവിധ ഘടകങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

ഇഫ്താർ സംഗമത്തിന് നവയുഗം മേഖല നേതാക്കളായ ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, പ്രഭാകരൻ, മണികുട്ടന്‍, അനീഷ കലാം, സഹീർഷാ, ലാലു ശക്തികുളങ്ങര, ആന്റോ, ശരണ്യ ഷിബു, പ്രമോദ് ചാവക്കാട്, റഷീദ്, സന്തോഷ്‌, രചിന്‍ ചന്ദ്രന്‍,മീനു അരുണ്‍, കൃഷ്ണൻ, കലാം, റമീസ്, റിയാസ്, ഷഫീക്ക്, രചിത, മുംതാസ്, അനീഷ, ഉണ്ണി, എന്നിവർ നേതൃത്വം നൽകി.

നവയുഗം കേന്ദ്രനേതാക്കളായ ബെൻസി മോഹൻ, എം.എ.വാഹിദ് കാര്യറ, സാജൻ കണിയാപുരം, ഗോപകുമാർ, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, നിസ്സാം കൊല്ലം, സനു മഠത്തിൽ, രാജേഷ് ചടയമം ഗലം, എന്നിവർ പങ്കെടുത്തു

Advertisment