സ്പോൺസർ അഭയ കേന്ദ്രത്തിൽ ഉപേക്ഷിച്ച തമിഴ്നാട് സ്വദേശിനി സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

New Update

ദമ്മാം: സ്പോൺസർ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ കൊണ്ട് പോയി ഉപേക്ഷിച്ച തമിഴ്നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവ യുഗം സാംസ്ക്കാരികവേദി വകാരുണ്യവിഭാഗത്തിന്റെയും, സാമൂ ഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപ ടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

Advertisment

publive-image

അല്ലാമലിന് അഹമ്മദ് യാസിൻ വിമാനടിക്കറ്റ് കൈമാറുന്നു. മഞ്ജു മണിക്കുട്ടൻ സമീപം.

തമിഴ്നാട് തിരുവണ്ണാമലൈ ഇടത്താനൂർ സ്വദേശിനിയായ സുബ്ബ രായൻ അല്ലാമൽ എന്ന വനിതയാണ് വനിതാ അഭയകേ ന്ദ്രത്തിലെ മൂന്നു മാസത്തെ താമസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങി യത്. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അല്ലാമൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ആദ്യത്തെ രണ്ടുമാസം കഴിഞ്ഞ പ്പോൾ, സ്പോൺസർ അല്ലാമലിനെ മറ്റൊരു വീട്ടിൽ ജോലിയ്ക്ക് അയച്ചു. ആ വീട്ടിൽ രണ്ടുവർഷം ജോലി ചെയ്തു. എന്നാൽ പുതി യ സ്പോൺസർ ഇക്കാമ എടുത്തില്ല. നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാൻ അല്ലാമൽ ആവശ്യപ്പെട്ടപ്പോൾ, ഇക്കാമ ഇല്ലാത്ത തിനാൽ എക്സിറ്റ് അടിയ്ക്കാൻ കഴിയാത്തതിനാൽ, സ്പോൺസർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരു ണ്യപ്ര വർത്തക മഞ്ജു മണിക്കുട്ടനോട് അല്ലാമൽ സഹായം അഭ്യർ ത്ഥിച്ചു. മഞ്ജു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്, അല്ലാമലിന് ഔട്ട്പാസ്സ് എടുത്തു നൽകുകയും, വനിതാ അഭയകേന്ദ്രം അധി കാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകു കയും ചെയ്തു.

മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, ജുബൈലിലെ തമിഴ് സാമൂ ഹ്യപ്രവർത്തനായ അഹമ്മദ് യാസിൻ അല്ലാമലിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.നിയമനടപടികൾ പൂർത്തിയാക്കി, എല്ലാ വർക്കും നന്ദി പറഞ്ഞ്, അല്ലാമൽ നാട്ടിലേയ്ക്ക് പറന്നു.

Advertisment