അൽകോബാർ : നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ സനയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, നോർക്ക-പ്രവാസി ക്ഷേമനിധി ബോധവൽക്കരണവും നിയമസഹായവേദി ഹെൽപ്പ്ഡെ സ്‌ക്കും,തുഗ്‌ബ സനയ്യയിലുള്ള യാസർ അൽഅമ്രി വർക്ക്‌ഷോ പ്പിൽ വെച്ച് സംഘടിപ്പിയ്ക്കുന്നു.
/sathyam/media/post_attachments/eK90faK2RE42iSdTlzMM.jpg)
ആഗസ്റ്റ് 13 ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതലാണ് ബോധവൽക്കരണ പരിപാടി ആരംഭിയ്ക്കുന്നത്. നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി അംഗത്വം തുടങ്ങി പ്രവാസികൾക്കായി കേരള സംസ്ഥാന സർക്കാർ നടപ്പാക്കി കൊണ്ടിരിയ്ക്കുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണവും, അവയിൽ അംഗത്വമെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായവും പരിപാടിയിൽ പങ്കെടുക്കു ന്ന പ്രവാസികൾക്ക് നേരിട്ട് ലഭിയ്ക്കും.
അതോടൊപ്പം നവയുഗം നിയമസഹായവേദി സംഘടിപ്പി യ്ക്കുന്ന ഹെൽപ്പ് ഡെസ്ക്കിൽ വെച്ച് സൗദി അറേബ്യയിൽ വിവിധങ്ങളായ തൊഴിൽ/ വിസ/ മറ്റു നിയമകുരുക്കുകളിൽ അകപ്പെട്ടിരിക്കുന്നവർക്കായുള്ള നിയമസഹായവും നൽകുന്നതായിരിയ്ക്കും.
എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് നവയുഗം തുഗ്‌ബ സനയ്യ യൂണിറ്റ് പ്രസിഡന്റ് സന്തോഷും, സെക്രെട്ടറി റഷീദും അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രഭാകരൻ (0502802165), പ്രമോദ് (0501867079), ദാസൻ രാഘവൻ (0539365117) എന്നിവരെ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us