നവയുഗം ബാലവേദി ബാലസർഗ്ഗോത്സവം-2020 ഓൺലൈൻ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

New Update

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ബാലവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ബാല സർഗ്ഗോത്സവം-2020 ഓൺലൈൻ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment

publive-image

കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി, ദമ്മാം നവയുഗം ഓഫിസിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി സീനിയർ നേതാവ് ഉണ്ണി പൂച്ചെടിയൽ യോഗം ഉത്‌ഘാടനം ചെയ്തു.

കോവിഡ് കാരണം വീടുകളിൽ തളച്ചിടപ്പെട്ട കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിയ്ക്കുന്ന തിനായാണ് നവയുഗം ബാലവേദി, ബാലസർഗ്ഗോത്സവം 2020 എന്ന പേരിൽ ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചത്. സീനിയർ വിഭാഗത്തിൽ ഗൗരി രാംദാസ് (സംഗീതം), അല്യാന ഷിബു (ചിത്രരചന), ഗൗതം മോഹൻ (കഥാരചന), അഭിരാമി മണികുട്ടൻ (നൃത്തം) എന്നീ കുട്ടികളും, ജൂനിയർ വിഭാഗത്തിൽ ദുവ ബിജു (സംഗീതം, നൃത്തം), സമർ അൻവർ (അഭിനയം) , അയ്ഷ ഷിബു (ചിത്രരചന) എന്നീ കുട്ടികളും വിജയികളായി.

വിജയികളായ കുട്ടികൾക്ക് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല സെക്രട്ടറി നിസ്സാം കൊല്ലം, എന്നിവർ സമ്മാനവിതരണം നടത്തി.

Advertisment