New Update
ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ ബാലവേദി കേന്ദ്രകമ്മിറ്റി, ഓൺലൈനിൽ നടത്തിയ "ബാലസർഗ്ഗോത്സവം - 2020" മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.സീനിയർ വിഭാഗത്തിൽ ഗാനാലാപനത്തിൽ ഗൗരി രാംദാസും, ചിത്രരചനയിൽ അല്യാന ഷിബുവും, കഥാ രചനയിൽ ഗൗതം മോഹനും, നൃത്തത്തിൽ അഭിരാമി മണികുട്ടനും വിജയികളായി.
Advertisment
/sathyam/media/post_attachments/tvMhUV1Z6EwsBm821BY5.png)
ജൂനിയർ വിഭാഗത്തിൽ ഗാനാലാപനത്തിലും, നൃത്തത്തിലും ദുവ ബൈജുവും, മോണോ ആക്റ്റിൽ സമർ അൻവറും, ചിത്രരചനയിൽ അയ്ഷ ഷിബുവും വിജയികളായി. ലോക്ക്ഡൌൺ കാരണം വീട്ടിൽ അടക്കപ്പെട്ട കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിയ്ക്കുവാനായാണ് നവയുഗം ബാലവേദി ഓൺലൈനിൽ ബാലസർഗ്ഗോത്സവം - 2020 മത്സരങ്ങൾ സംഘടിപ്പിച്ചത്.
എല്ലാ വിജയികളെയും അഭിനന്ദിയ്ക്കുന്നതായും, വിജയികൾക്കുള്ള സമ്മാനദാനം ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം, പിന്നീട് നടത്തുന്നതായിരിയ്ക്കുമെന്ന് നവയുഗം ബാലവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us