നാല് പതിറ്റാണ്ടുകൾ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അമറുദ്ദീന് നവയുഗം യാത്രയയപ്പ് നൽകി.

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Tuesday, February 23, 2021

അൽഹസ്സ: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം അൽഹസ്സ മേഖല കമ്മിറ്റി അംഗമായ അമറുദ്ദീൻ മീരാസാഹിബിന്‌ നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം അൽഹസ മേഖല കമ്മിറ്റി ഓഫിസിൽ വെച്ച്, മേഖലകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വെച്ച് മേഖല കമ്മിറ്റി സെക്രട്ടറി സുശീൽ കുമാർ നവയുഗത്തിന്റെ ഉപഹാരം അമറുദ്ദീൻ മീരാസാഹിബിന്‌ കൈമാറി.

നവയുഗം നടത്തിയ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള അമറുദ്ദീൻ മീരസാഹിബിന്, നവയുഗം മേഖല കമ്മിറ്റിഅംഗങ്ങളായ നാസർ, റഷീദ്, ഷിബു താഹിർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൊല്ലം ചിതറ സ്വദേശിയായ അമറുദ്ദീൻ മീരാസാഹിബ് കഴിഞ്ഞ 38 വർഷമായി അൽഹസ്സ മസ്‌റോയിയയിൽ അറബിക്ക് ടോപ്പ് എന്ന ടൈലറിംഗ് കട നടത്തി വരികയായിരുന്നു. നവയുഗം അൽഹസ്സയിൽ രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായി കൂടെയുണ്ടായിരുന്നു.
നവയുഗം അൽഹസ്സ മേഖല കമ്മിറ്റി അംഗവും, മസ്‌റോയിയ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അദ്ദേഹം, അൽഹസ്സയിലെ സാമൂഹ്യ, സാംസ്ക്കാരിക മേഖലയിലെ നിറസാന്നി ധ്യമാണ്. കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനും, നാട്ടിലെ സാമൂഹ്യ,രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിയ്ക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.

×