ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക്, മറക്കാനാകാത്ത ഒരു ദിവസം സമ്മാനിച്ച്, സംഗീതത്തിന്റെയും, നൃത്തത്തിന്റെയും, ചിരിയുടെയും, ദൃശ്യാവിഷ്കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീർത്ത് "നവയുഗ കലാസാംസ്‌കാരിക സംഗമം -2019", ദമ്മാം ഫൈസലിയയിലെ മാലിക്ക് ലയാൽ ഹാളിൽ അരങ്ങേറി.
/sathyam/media/post_attachments/U0WJBJEWS4sGYEaogF4B.jpg)
പ്രവാസി എഴുത്തു കാരി സബീന എം. സാലി പ്രവാസി കവയിത്രി സോഫി ഷാജഹാൻ എന്നിവര്‍ സാംസ്കാരിക സംഗമത്തില്‍ സംസാരിക്കുന്നു.
നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് നടന്ന വിഭവസമൃദ്ധമായ വിഷുസദ്യയിൽ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.സൗദി പാട്ടുകൂട്ടം അവതരിപ്പിച്ച നാടോടിപ്പാട്ടുകളോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. തുടർന്ന്
തുടർച്ചയായി അരങ്ങേറിയ കലാപ്രകടനങ്ങളിൽ "നവയുഗ കലാസാംസ്‌കാരിക സംഗമ"ത്തിൽ, കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ അണിനിരന്നു.
സഹീർഷാ, ജിൻഷാ ഹരിദാസ്,നിസാർ ആലപ്പുഴ, ഷാഫി, ശബാന അൻഷാദ്, മാളവിക ഗോപകുമാർ, അനീഷ ഷിബു, കാർത്തിക്, മീനു അനൂപ്, അലീന കലാം എന്നീ ഗായകർ അണിനിരന്ന ഗാനമേളയും, കൃതിമുഖ, പ്രണവ്, തുടങ്ങിയ നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാർ അവതരിപ്പിച്ച ക്‌ളാസ്സിക്ക്, സെമി-ക്‌ളാസ്സിക്ക് നൃത്തങ്ങൾ, അറേബ്യൻ റോക്ക്സ്റ്റാർ, നവയുഗം കലാവേദി എന്നിവയിലെ കലാകാരന്മാരുടെ സിനിമാറ്റിക്ക് ഡാൻസ്, നാടോടി നൃത്തം, ഒപ്പന, നവയുഗം ബാലവേദി കുട്ടികൾ അവതരിപ്പിച്ച മൈം, മിമിക്രി, വയലിൻ, കീബോർഡ് തുടങ്ങിയയുടെ ഉപകരണസംഗീതം, വിവിധ കലാകാ രന്മാരുടെ ഡംസ്മാഷ്, സിനിമ രംഗാവതരണങ്ങൾ, ചെറുനാടകങ്ങൾ തുടങ്ങിയ വ്യത്യ സ്തങ്ങളായ കലാപരിപാടികൾ കാണികളെ ഹരം കൊള്ളിച്ചു. കൈകൊട്ടിയും, ചൂളമടി ച്ചും, നൃത്തം വെച്ചും കാണികൾ കലാസാംസ്‌കാരിക സംഗമത്തെ ആഘോഷമാക്കി.
/sathyam/media/post_attachments/r8JCw1ePfbDysmZuH3Fy.jpg)
വൈകുന്നേരം നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്, പ്രശസ്ത പ്രവാസി എഴുത്തു കാരി സബീന എം. സാലി, നവയുഗം ജീവകാരുണ്യപ്രവർത്തക സഫിയ അജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച "തണൽപ്പൊയ്ത്ത്" എന്ന നോവൽ പ്രകാശനം ചെയ്തു.
നോവലിലെ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന നവയുഗം നേതാക്കളായ ഷിബുകുമാർ, ഉണ്ണി പൂച്ചെടിയൽ, ഷാജി മതിലകം, ശരണ്യ ഷിബു, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, പ്രവാസി കവയിത്രി സോഫി ഷാജഹാൻ എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്തത്, വേറിട്ടൊരു അനുഭവമായി. സോഫിയ ഷാജഹാൻ പുസ്തക പരിചയം നടത്തി സംസാരിച്ചു.
/sathyam/media/post_attachments/pAR4vflgKZscZJzswC4L.jpg)
ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്, പവനൻ മൂലയ്ക്കൽ (നവോദയ), റഹ്‌മാൻ കാര്യാട് (കെ.എം.സി.സി), ഫാറൂഖ് അസ്‌ലാം (ഓ.ഐ .സി.സി), മാധ്യമപ്രവർത്തകരായ അനിൽ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ്), ചെറിയാൻ (മംഗളം) എന്നിവർ ആശംസപ്രസംഗം നടത്തി.
നവയുഗം അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ എന്നിവയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ സുനിൽ മുഹമ്മദും, സബീന എം സാലിയും ചടങ്ങിൽ വിതരണം ചെയ്തു. പാചകകലയിൽ പ്രാഗത്ഭ്യം തെളിയിച്ച്, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്ക്കാ രികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി സഹീറ അസ്ലമിന്, ഈ ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രനേതാവ് ഉണ്ണി പൂച്ചെടിയൽ, നവയുഗത്തിന്റെ അഭിനന്ദന ഉപഹാരം കൈമാറി.
നവയുഗ കലാസാംസ്‌കാരിക സംഗമത്തിന്, നവയുഗം കേന്ദ്രനേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഷിബുകുമാർ, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ഗോപകുമാർ, ദാസൻ രാഘവൻ, ബിജു വർക്കി, ഇ.എസ്.റഹീം, അബ്ദുൽ കലാം, സനു മഠത്തിൽ, നിസാം കൊല്ലം, മിനി ഷാജി, അബ്ദുൾ സലാം, മീനു അരുൺ, ശരണ്യ ഷിബു, അടൂർ ഷാജി, അനീഷ കലാം, പദ്മനാഭൻ മണിക്കുട്ടൻ, തമ്പാൻ നടരാജൻ, രതീഷ്‌രാമചന്ദ്രൻ, , മഞ്ജു അശോക്, മല്ലിക ഗോപകുമാർ, സിജു കായംകുളം, ലാലു ശക്തികുളങ്ങര, ഷീബ സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
കലാപരിപാടികൾക്ക് നവയുഗം കലാവേദി നേതാക്കളായ സഹീർഷ, നിസാർ ആലപ്പുഴ, ജിൻഷാ ഹരിദാസ്, അനീഷ ഷിബു, കാർത്തിക്, ജെൻസൺ, ഷാഫി, ബിജു, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us