സത്യസന്ധതയിലൂടെ പ്രവാസികൾക്ക് മാതൃകയായ സുൽഫിക്കറിനെ നവയുഗം ആദരിച്ചു.

New Update

അൽഹസ: പ്രഭാതസവാരിയ്ക്കിടയിൽ നടപ്പാതയിൽ വീണു കിട്ടിയ പത്തൊൻപതിനായിരം റിയാൽ സൗദി പൊലീസിന് കൈമാറി, സത്യസന്ധതയ്ക്ക് മാതൃക കാട്ടിയ സുൽഫിക്കറിനെ നവയുഗം സാംസ്ക്കാരികവേദി ഉപഹാരം നൽകി ആദരിച്ചു.

Advertisment

publive-image

സുൽഫിക്കറിന് (വലത്) ഇ.എസ്.റഹിം ഉപഹാരം കൈമാറുന്നു.

പ്രഭാതസവാരിയ്ക്കിടയിൽ പത്തൊമ്പതിനായിരം റിയാൽ (മൂന്നര ലക്ഷത്തിലധികം രൂപ) അട ങ്ങുന്ന ബാഗാണ് സുൽഫിക്കറിന് വീണു കിട്ടിയത്. ഉടനെത്തന്നെ അൽ ഹസയിലെ ജീവകാരുണ്യ പ്രവർത്തകനായ നാസർ മദിനിയെ വിളിച്ചു വരുത്തി ഒരുമിച്ച് പോലീസ് സ്റ്റേഷനിൽ ചെന്ന അദ്ദേഹം, ആ ബാഗ് പോലീസ് അധികാരികൾക്ക് കൈമാറുകയായിരുന്നു. സുൽഫിക്കറിന്റെ സത്യസന്ധതയെ പോലീസ് അധികാരികൾ ഏറെ അഭിനന്ദിച്ചു.

നവയുഗം അൽഹസ മേഖലകമ്മിറ്റി അംഗവും മസറോയിയ യൂണിറ്റ് ഭാരവാഹികളിൽ ഒരാളുമാണ് സുൾഫിക്കർ. ഈ വിവരം അറിഞ്ഞതിനെത്തുടർന്ന്, പ്രവാസി സാമൂഹ്യമേഖല കളിലെ പ്രമുഖർ അടക്കം ഒട്ടേറെപേരാണ് സുൽഫിക്കറിനെ വിളിച്ച് അഭിനന്ദനം അറിയിച്ചത്.

സൗദി പോലീസിന്റെയും, പ്രവാസി സമൂഹത്തിന്റെയും പ്രശംസ നേടി, നവയുഗത്തിൻ്റെ അഭിമാനമായി മാറിയ സുൽഫിക്കറിന്, ആ സത്യസന്ധതയ്ക്കുള്ള അംഗീകാരമായി, നവയുഗം മസറോയിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു.

മസാറോയിയ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ, യൂണിറ്റ് പ്രസിഡൻ്റ എ.കെ.നാസറിൻ്റെ അദ്ധ്യക്ഷ തയിൽ കൂടിയ അനുമോദനയോഗം മേഖല രക്ഷാധികാരി സുശീൽ കുമാർ ഉത്ഘാടനം ചെയ്തു. സത്യസന്ധതക്കുള്ള നവയുഗത്തിന്റെ ഉപഹാരം അൽഹസ മേഖല സെക്രട്ടറി ഇ,എസ്. റഹിം തൊളിക്കോട് സുൽഫിക്കറിന് സമ്മാനിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽ കലാം, അമീർ, റഷീദ് കോഴിക്കോട് തുടങ്ങിയവർ അനുമോദന ങ്ങൾ അർപ്പിച്ചു സംസാരിച്ചു. മുൻ മേഖല പ്രസിഡൻറ് രാജീവ് ചവറയുടെ നാട്ടിൽ നിന്നുള്ള അനുമോദന സന്ദേശം ചടങ്ങിൽ വായിച്ചു. യൂണിറ്റ് സെക്രട്ടറി സജീദ് തൊളിക്കോട് സ്വാഗതവും, ഷീഹാബുദ്ദീൻ നന്ദിയും രേഖപ്പെടുത്തി. യോഗനടപടികൾക്ക് യൂണിറ്റ് രക്ഷാധികാരി ബദർ കുളത്തുപ്പുഴ നേതൃത്വം നൽകി.

Advertisment