കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ നവയുഗം ആദരിയ്ക്കുന്നു.

New Update

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആറു പ്രമുഖ വ്യക്തിത്വങ്ങളെ, നവംബർ 29ന് നടക്കുന്ന "ശിശിരോത്സവം -2019" ന്റെ വേദിയിൽ വെച്ച് ആദരിയ്ക്കുമെന്ന് , നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.

Advertisment

publive-image

മമ്മു മാസ്റ്റർ (വിദ്യാഭ്യാസം), നിഹാൽ മുഹമ്മദ് (ആതുരസേവനം), ജോളി ലോനപ്പൻ (ചലച്ചിത്രം), സതീഷ് കുമാർ (കലാസാംസ്ക്കാരികം), ഹമീദ് വടകര (നിയമസഹായം), അഹമ്മദ് യാസിൻ (ജീവകാരുണ്യം) എന്നിവരെയാണ് നവയുഗം ആദരിയ്ക്കുന്നത്.

ദമ്മാം അൽമുന ഇന്റർനാഷണൽ സ്ക്കൂളിന്റെ പ്രിൻസിപ്പൽ ആയി സേവനം അനു ഷ്ഠിയ്ക്കുന്ന ശ്രീ മമ്മു മാസ്റ്റർ, ഇന്ത്യയിലും സൗദിയിലുമായി കഴിഞ്ഞ 38 വർഷത്തി ലധികമായി വിദ്യാഭ്യാസരംഗത്തു പ്രവർത്തിയ്ക്കുന്ന ആദരണീയ വ്യക്തിത്വമാണ്. ഒരു പതിറ്റാണ്ടിലേറെയായി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ നിറസാന്നിധ്യമാണ് അദ്ദേഹം.

രണ്ടരപതിറ്റാണ്ട് പിന്നിട്ട, ആതുരസേവന മേഖലയിൽ ദമ്മാം കേന്ദ്രമായുള്ള ആദ്യത്തെ പ്രവാസി സംരംഭമായ, ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ ജനറൽ മാനേജരായ നിഹാൽ മുഹമ്മദ്, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യരംഗത്ത് പ്രവർത്തിയ്ക്കുന്നവർക്ക് നിർലോഭം പിന്തുണയും പ്രചോദനവും നൽകുന്ന യുവ സംരംഭകനാണ്. കഠിനാധ്വാനത്തിലൂടെയും, മനുഷ്യത്വം നിറഞ്ഞ സൗമ്യമായ പെരു മാറ്റത്തിലൂടെയും, സാമൂഹ്യമേഖലകളിലെ നിരന്തര ഇടപെടലിലൂടെയും കിഴക്കൻ പ്രവിശ്യയിലെ ആതുരസേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിയ്ക്കാൻ ഈ യുവാവിന് കഴിഞ്ഞിട്ടുണ്ട്.

publive-image

നിർമ്മാണം നിർവ്വഹിച്ച "ആളൊരുക്കം" എന്ന ആദ്യചിത്രത്തിലൂടെ ദേശീയ അവാർഡ് നേടി, മലയാളചലച്ചിത്ര ലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ജോളി ലോനപ്പൻ. കിഴ ക്കൻ പ്രവിശ്യയിലെ ദൃശ്യകല, സാമൂഹിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന പ്രവാസി വ്യക്തിത്വമാണ്.

ജുബൈലിലെ "അറേബ്യൻ റോക്ക്സ്റ്റാർ" എന്ന സംഘടനയുടെ അമരക്കാരൻ എന്ന നിലയിൽ കിഴക്കൻ പ്രവിശ്യയിൽ സുപരിചിതനും, ഒട്ടേറെ കലാസാംസ്‌കാരിക പരി പാടികൾ സംഘടിപ്പിച്ചിട്ടുള്ള കലാകാരനാണ് സതീഷ് കുമാർ. കലയെയും കലാകാര ന്മാരെയും സ്നേഹിയ്ക്കുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന അദ്ദേഹം, ദമ്മാം നാടകവേദിയിൽ അംഗവുമാണ്.

ജുബൈലിലെ ജീവകാരുണ്യ പ്രവർത്തകനായ അഹമ്മദ് യാസിൻ, നവയുഗം ജീവകാരു ണ്യവിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകിയ മനുഷ്യസ്നേഹി യാണ്. തമിഴ്നാട്ടുകാരനായ അദ്ദേഹം, ഒട്ടേറെ പ്രവാസികളെ തൊഴിൽ, നിയമപ്രശ്ന ങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിച്ചിട്ടുണ്ട്.

"നന്മ അദാലത്ത്" എന്ന നിയമസഹായവേദി ഒരുക്കി, ഒട്ടേറെ പ്രവാസികൾക്ക് നിയമ സഹായം നൽകിയ ശ്രീ ഹമീദ് വടകര, ദമ്മാം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി യുടെ സെക്രട്ടറി എന്ന നിലയിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക രംഗത്തു സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി ഒട്ടേറെ നിസ്സഹായരായ പ്രവാസി കളെ നിയമക്കുരുക്കുകളിൽ നിന്നും രക്ഷപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

ഈ ആറു പ്രവാസി വ്യക്തിത്വങ്ങൾക്കും, നവംബർ 29ന് ദമ്മാം ഫൈസലിയയിലെ ശിശിരോത്സവത്തിന്റെ വേദിയിൽ വെച്ച്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ട റിയും, മുൻ എം.എൽ.എ യുമായ സത്യൻ മൊകേരി, നവയുഗത്തിന്റെ ആദരവ് കൈമാറുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment