അൽഹസ്സ: പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തി ന്റെയും സ്നേഹത്തിന്റെയും മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദിയുടെ അൽഹസ്സയിലെ ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികൾ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
/sathyam/media/post_attachments/FkyqGQqfNmfJX7fH3Xc1.jpg)
ഷുകൈക്ക് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ, നൂറുകണക്കിന് പ്രവാസികളും, തൊഴിലാളികളും, കുടുംബങ്ങളും പങ്കെടുത്തു. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ നാസർ മദനി, റംസാൻ സന്ദേശം നൽകി. വർണ്ണ, സാമ്പത്തിക വിവേച നമില്ലാതെ, ജാതിമതവ്യത്യാസമില്ലാതെ, സഹജീവികളെ സ്നേഹിയ്ക്കാൻ ആഹ്വാനം ചെയ്യുന്ന പുണ്യമാസമാണ് റംസാൻ എന്നും, സ്വയം ത്യാഗങ്ങൾ സഹിച്ചും, സഹജീവി കൾക്ക് തുണയാവുകയും, അവരെ സ്നേഹിയ്ക്കുകയും ചെയ്യുക എന്നതാണ് റമദാൻ മാസം നൽകുന്ന മഹനീയ സന്ദേശമെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.
/sathyam/media/post_attachments/5meemQAW7SOOJf93YcgS.jpg)
ഇഫ്താർ സംഗമത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ദാസൻ രാഘവൻ, ഷിബു കുമാർ, ഉണ്ണി മാധവൻ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, സുശീൽ കുമാർ, സിയാദ്, അബ്ദുൾ കലാം, രതീഷ് രാമചന്ദ്രൻ, വനിതാവേദി നേതാക്കളായ ശരണ്യ ഷിബു, ആരതി എം.ജി, ഇപ്റ്റ നാടക കലാകാരൻ ബാബു ഒളിപ്രം എന്നിവരും പങ്കെടുത്തു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us