നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമായി.

New Update

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിൽ ആരംഭിയ്ക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് ഔപചാരികമായ തുടക്കമായി. പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി രൂപീകരിയ്ക്കപ്പെട്ട "കരോള അഗ്രോസ് ആൻഡ് അലൈഡ് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് " എന്ന കമ്പനിയുടെ ലോഗോ പ്രകാശനം ദമ്മാമിൽ വെച്ചു നടന്നു.

Advertisment

publive-image

ദമ്മാം ഫൈസലിയ മാലിക്ക് ലയാൽ ഹാളിൽ വെച്ച്, നവയുഗം കലാസാംസ്ക്കാരിക സംഗമസദസ്സിനെ സാക്ഷിയാക്കി, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി യും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ബെൻസിമോഹൻ.ജി പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ സദസ്സിന് വിശദീകരിച്ചു കൊടുത്തു.

വിജയകരമായ ഒരു പ്രഫഷണൽ ബിസിനെസ്സ് നടത്തി, സംരംഭകരായ പ്രവാസികൾക്ക് സ്ഥിരമായ ലാഭവിഹിതം നൽകുക, മടങ്ങി വരുന്ന പ്രവാസികളുടെ വിവിധ മേഖലക ളിലുള്ള തൊഴിൽ വൈദഗ്ദ്ധ്യം നാടിന്റെ പുരോഗതിയ്ക്ക് പ്രയോജനപ്പെടു ത്തുക, കഴിവതും പ്രവാസികൾക്ക് ഭാവിയിൽ തൊഴിലോ, ജീവിതമാർഗ്ഗമോ നൽകി, പ്രവാസി പുനഃരധിവാസം പ്രയോഗികമാക്കുക, മായം കലർത്താത്ത കേരളത്തിൽത്തന്നെ പ്രകൃതി ദത്തമായി ഉൽപ്പാദിപ്പിച്ച പാൽ, ഇറച്ചി, മൽസ്യം, ബേക്കറി പലഹാരങ്ങൾ, വെളിച്ചെണ്ണ, തേൻ മുതലായ ഗുണമേന്മയുള്ള വിവിധ ഉൽപ്പന്നങ്ങൾ, ന്യായമായ വിലയ്ക്ക് ജനങ്ങ ൾക്ക് വിൽക്കുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നവയുഗം "കരോള അഗ്രോസ് ആൻഡ് അലൈഡ് പ്രോഡക്ട്സ്" എന്ന പ്രൊഫെഷണൽ കമ്പനി രൂപീകരിച്ചത്.

പ്രവാസികളും, മുൻപ്രവാസികളും ആയ 200 ഷെയർ ഹോൾഡർമാർക്ക് ആകും ഈ കമ്പനിയിൽ നിക്ഷേപിയ്ക്കാൻ അവസരം ലഭിയ്ക്കുക. നിക്ഷേച്ച തുകയ്ക്ക് അനുപാത ത്തിൽ ഉള്ള ലാഭവിഹിതം ആ വ്യക്തിയ്ക്ക് കമ്പനി നൽകും. ഇന്ത്യൻ കമ്പനി നിയമ ങ്ങൾക്കും, ചട്ടക്കൂടുകൾക്കും അനുസരിച്ച് പ്രവർത്തിയ്ക്കുന്ന ഈ കമ്പനി കൃഷി, മൃഗ സംരക്ഷണം, ഭക്ഷ്യസംസ്ക്കരണം, വിതരണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപ സംരംഭങ്ങൾ നടത്തും. കൊല്ലം ജില്ലയിലെ ആയൂർ കേന്ദ്രമാക്കി 2020 ആദ്യ പാദത്തില്‍ മേൽപറഞ്ഞ സംരംഭങ്ങൾ ഉത്‌ഘാടനം ചെയ്യപ്പെടുന്നതായിരിയ്ക്കും.

നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0538744965, 0551329744, 0537521890, 0502803626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

ലോഗോ പ്രകാശനം

Advertisment